തടിച്ചികള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ല; സുവിശേഷ പ്രസംഗത്തിനിടെ പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി; ആയിരങ്ങള്‍ സാക്ഷി; വീഡിയോ വൈറല്‍

തടിച്ചികള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ല - സുവിശേഷ പ്രസംഗത്തിനിടെ പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട്  മുപ്പത്തിരണ്ടുകാരി
തടിച്ചികള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ല; സുവിശേഷ പ്രസംഗത്തിനിടെ പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി; ആയിരങ്ങള്‍ സാക്ഷി; വീഡിയോ വൈറല്‍

ബ്യൂണസ് അയേഴ്‌സ്: തടിയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പ്രസംഗിച്ച പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി.
പുരോഹിതനായ മാര്‍സെലോ റോസിയെയാണ് മുപ്പത്തിരണ്ടുകാരിയായ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്. വെള്ള ടീഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ യുവതിയാണ് സുവിശേഷ പ്രസംഗത്തിനിടെ തള്ളിയിട്ടത്. ജൂലായ് 14നായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പുരോഹിതന്റെ പ്രസംഗം കാണികള്‍ക്കിടയില്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു യുവതി. പ്രസംഗത്തിനിടെ തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ല എന്ന പുരോഹിതന്റെ വാചകമാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് യുവതി വേദിയിലെത്തി പുരോഹിതനെ പുറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പുരോഹിതന്‍ വേദിയില്‍ നിന്ന് താഴെ വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പുരോഹിതന് കാര്യമായ പരുക്കുകള്‍ ഒന്നുമില്ല.

ഏകദേശം 50,000 കാണികള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് എബിസി അടക്കമുളള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com