സ്പീഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും എത്തി കപ്പലിനെ വളഞ്ഞു; എണ്ണകപ്പല്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ (വീഡിയോ)

ബ്രിട്ടന്റെ എണ്ണ കപ്പല്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു
സ്പീഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും എത്തി കപ്പലിനെ വളഞ്ഞു; എണ്ണകപ്പല്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ (വീഡിയോ)

ടെഹ്‌റാന്‍: ബ്രിട്ടന്റെ എണ്ണ കപ്പല്‍ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടികൂടുന്നതിന്റെ ദ‌ൃശ്യങ്ങളാണ് പുറത്തുവിട്ടത്. 

മത്സ്യ ബന്ധന ബോട്ടിനെ ഇടിച്ചെന്നാരോപിച്ച് ബ്രിട്ടന്റെ പതാകയുള്ള സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് തന്നെയാണ് കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്പീഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും എത്തി കപ്പലിനെ വലം വെച്ച് പിടികൂടുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റൊരു സ്പീഡ് ബോട്ടില്‍ നിന്ന് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. മാസ്‌ക് ധരിച്ച സൈനികര്‍ തോക്കുകളുമായി ഹെലികോപ്റ്ററില്‍ നിന്ന് കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങി വരുന്നതും ദൃശ്യങ്ങളിലുണ്ട്. 

രണ്ടാഴ്ച മുമ്പ് ജിബ്രാള്‍ട്ടര്‍ തീരത്ത് നിന്ന് ബ്രീട്ടീഷ് റോയല്‍ മറൈന്‍ ഇറാനിയന്‍ എണ്ണ കപ്പല്‍ പിടികൂടാന്‍ ഉപയോഗിച്ച അതേ തന്ത്രങ്ങള്‍ തന്നെയാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com