ഒറ്റ അക്ഷര ഡൊമെയ്‌നിലെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റ്; കൂടുതല്‍ ഡിജിറ്റലാവാന്‍ യുഎഇ

പ്രധാനമന്ത്രിയുടെ ഓഫീസും, ക്യാബിനറ്റ് കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് ഒറ്റ അക്ഷര ഡൊമൈനിന് തുടക്കമിട്ട
ഒറ്റ അക്ഷര ഡൊമെയ്‌നിലെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റ്; കൂടുതല്‍ ഡിജിറ്റലാവാന്‍ യുഎഇ

ലോകത്തിലെ ആദ്യ ഒറ്റ അക്ഷര സര്‍ക്കാര്‍ ഡൊമെയ്ന്‍ സ്വന്തമാക്കി യുഎഇ. യു.എഇ(U.AE) എന്ന് സെര്‍ച്ച് ചെയ്താല്‍ നേരെ യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് നേരിട്ട് എത്താം. 

യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസും, ക്യാബിനറ്റ് കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് ഒറ്റ അക്ഷര ഡൊമൈനിന് തുടക്കമിട്ടത്. സര്‍ക്കാര്‍ നയം, നിയമം, പ്രോജക്ടുകള്‍, സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍ എന്നിവ യു.എഇയില്‍ നിന്ന് ലഭിക്കും. 

യുഎഇയുടെ സാമ്പത്തികം, വാണിജ്യം, അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, ദേശീയം, ആരോഗ്യം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. നാലാം വ്യവസായ വിപ്ലവം, സ്മാര്‍ട്ട് സിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലേക്ക് ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡൊമെയ്‌നിലേക്ക് സര്‍ക്കാര്‍ മാറിയത്. 

ഒറ്റ അക്ഷര ഡൊമെയ്ന്‍ ആളുകള്‍ക്ക് ഓര്‍മയില്‍ വയ്ക്കാന്‍ സഹായകമാവും. വെബ്‌സൈറ്റ് കൂടുതല്‍ സൗഹൃദകരമാക്കുന്നതിന് ഓണ്‍ലൈന്‍ ഫോറം, സര്‍വേകള്‍, ബ്ലോഗുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com