വിമാനത്തിന്റെ ചിറകില്‍ യാത്രക്കാരന്‍; അമ്പരപ്പോടെ യാത്രക്കാര്‍

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിമാനത്തിന്റെ ചിറകിന് മുകളില്‍ യുവാവിനെ കണ്ട യാത്രക്കാര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു
വിമാനത്തിന്റെ ചിറകില്‍ യാത്രക്കാരന്‍; അമ്പരപ്പോടെ യാത്രക്കാര്‍

നൈജീരിയ: പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യാത്രക്കാരില്‍ ഭീതി ജനിപ്പിച്ച് വിമാനത്തിന്റെ ചിറകില്‍ കയറി യുവാവ്. ലാഗോസില്‍ നിന്നും നൈജീരിയയിലെ പോര്‍ട്ട് ഹര്‍കോര്‍ട്ടിലേക്കുള്ള അസ്മന്‍ എയറിന്റെ 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിക്കൂടിയത്. യുവാവിന്റെ സാഹസിക പ്രകടനം കണ്ട യാത്രക്കാരില്‍ ഒരാള്‍ വിമാനത്തിനുള്ളില്‍ നിന്നും ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പ്രചരിച്ചത്. 

വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ വിമാനത്തിന്റെ ചിറകിന് മുകളില്‍ യുവാവിനെ കണ്ട യാത്രക്കാര്‍ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി. വിമാനത്തിന്റെ ചിറകില്‍ പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു ഇയാളുടെ ശ്രമമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 

യുവാവിന്റെ ബാഗ് വിമാനത്തിന്റെ എഞ്ചിന് സമീപത്ത് നിന്നും ലഭിച്ചു. എന്നാല്‍ ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com