പീഡിപ്പിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു; 17കാരിക്ക് ദാരുണാന്ത്യം; ദയാവധമല്ലെന്ന് മന്ത്രി

പീഡനത്തിന് ഇരയായതിന് ശേഷം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു നോവ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെറുപ്പത്തില്‍ ക്രൂര പീഡനത്തിന് ഇരയായതിന്റെ ആഘാതത്തില്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച 17 കാരി മരിച്ചു. ഡച്ച് സ്വദേശിയായ നൊവ പത്തോവെനാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ നോവയുടെ മരണം ദയാവധമാണെന്ന രീതിയില്‍ വാര്‍ത്ത വന്നത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ ഇത് നിക്ഷേധിച്ചുകൊണ്ട് ഡച്ച് മന്ത്രി രംഗത്തെത്തി. നോവയുടേത് ദയാവധമല്ലെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

പീഡനത്തിന് ഇരയായതിന് ശേഷം കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു നോവ. ഇത് വിഷാദത്തിലേക്കും വിശപ്പില്ലായ്മയിലേക്കും നയിച്ചു. നീണ്ടനാളായി ഭക്ഷണം കഴിക്കാതെ പോരാടുകയായിരുന്നു നോവ. തന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തം ശ്രദ്ധിക്കപ്പെട്ടതോടെയാണ് നോവയെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. പോരാടാനുള്ള കരുത്ത് തനിക്ക് നഷ്ടപ്പെട്ടു എന്നായിരുന്നു നോവ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ദയാവധമാണെന്ന തരത്തിലുള്ള മീഡിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെ നോവയുടെ കുടുംബവുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടു. എന്നാല്‍ മരണം ദയാവധമല്ലെന്ന് വീട്ടുകാര്‍ വ്യക്തമാക്കിയതായി മന്ത്രി പറഞ്ഞു. 

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരാളുടെ സഹായത്തോടെയുള്ള ആത്മഹത്യയെക്കുറിച്ച് അറിയാന്‍ നോവ ദയാവധത്തില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന ആശുപത്രിയില്‍ എത്തിയിരുന്നു. ഇത് ഡച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മരണം ദയാവധമാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത്.

11 വയസിലാണ് ആദ്യമായി നോവ ലൈംഗിക ആക്രമിക്കപ്പെടുന്നത്. 14ാം വയസില്‍ രണ്ട് പേര്‍ അവളെ ബലാത്സംഗത്തിന് ഇരയാക്കി. എന്നാല്‍ ഭയത്തില്‍ ഇതിനെക്കുറിച്ച് അച്ഛനോടും അമ്മയോടും പോലും ഒന്നും പറഞ്ഞില്ല. ഇത് വലിയ മാനസിക സംഘര്‍ഷത്തിലേക്കാണ് നോവയെ തള്ളിവിട്ടത്. തന്റെ പോരാട്ടത്തെക്കുറിച്ച് പുസ്തകം എഴുതിയതുപോലും ഇതിനെ മറികടക്കാനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com