രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തി;  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 32 കാരന്റെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു

രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തി -  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 32 കാരന്റെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തി;  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 32 കാരന്റെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു

ജൊഹന്നാസ്ബര്‍ഗ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വനിത ഡോക്ടര്‍. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് തന്നെ ആക്രമിക്കാന്‍ വന്നയാളുടെ നാവു കടിച്ചെടുത്തത്. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലാണ് സംഭവം. 

രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ഡോക്ടറെ ആക്രമിച്ചത്. പരിശോധനയ്ക്ക് എത്തിയ ഡോക്ടറെ ഇയാള്‍ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ ശക്തമായി എതിര്‍ത്തു നിന്നു. ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡോക്ടര്‍ ഇയാളുടെ നാവു കടിച്ച് മുറിച്ചു.  ശക്തമായ പ്രതിരോധത്തില്‍ രോഗിയുടെ നാവ് മുറിഞ്ഞു പോയി. 

പരിക്കേറ്റതോടെ യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് സമീപപ്രദേശങ്ങളിലെ ആശുപത്രികളില്‍ വിവരമറിയിച്ചതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധയനാക്കിയ ശേഷം അക്രമിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. 

2018ല്‍ 40,000 ബലാത്സംഗ കേസുകളാണ് സൗത്ത് ആഫ്രിക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണ്. സൗത്ത് ആഫ്രിക്കയില്‍ 40% സ്ത്രീകളും അവരുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും പീഡനത്തിന് ഇരയായിട്ടുള്ളവരാണെന്ന് കണക്കുകള്‍ പറയുന്നു. ആക്രമണത്തെ ചെറുത്തു നിന്ന വനിത ഡോക്ടര്‍ ഇപ്പോള്‍ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും വിധേയയായി കൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com