യുഎസിലെ അതിസമ്പന്നരായ വനിതകളില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ ; ഫോബ്‌സ് പട്ടിക പുറത്ത്

ബിസി സപ്ലൈ മേധാവി ഡയാന ഹെന്‍ട്രിക്‌സാണ് പട്ടികയില്‍ ഒന്നാമത്. 700 കോടി യുഎസ് ഡോളറാണ് ഡയാനയുടെ ആസ്തി.
യുഎസിലെ അതിസമ്പന്നരായ വനിതകളില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ ; ഫോബ്‌സ് പട്ടിക പുറത്ത്

ന്യൂയോര്‍ക്ക് : ഫോബ്‌സ് മാസിക തയ്യാറാക്കിയ അതിസമ്പന്നരായ അമേരിക്കന്‍ വനിതകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ ഇടംനേടി. 'ആര്‍ട്ടിസ്റ്റ നെറ്റ്വര്‍ക്ക്' പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാള്‍, ഔട്ട്‌സോഴ്‌സിങ് സ്ഥാപനമായ സിന്റലിന്റെ നീരജ സേഥി, സ്ട്രീമിങ് ഡാറ്റ ടെക്‌നോളജി കമ്പനിയായ കോണ്‍ഫ്‌ളു
വന്റിന്റെ സഹസ്ഥാപക നേഹ നര്‍ഖാഡെ എന്നിവരാണ് ചരിത്രം കുറിച്ച ആ 'സെല്‍ഫ് മെയ്ഡ'് വനിതകള്‍. എബിസി സപ്ലൈ മേധാവി ഡയാന ഹെന്‍ട്രിക്‌സാണ് പട്ടികയില്‍ ഒന്നാമത്. 700 കോടി യുഎസ് ഡോളറാണ് ഡയാനയുടെ ആസ്തി.

പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് 58കാരിയായ ജയശ്രീയുള്ളത്. 100 കോടി ഡോളറിലേറെയാണ് ആര്‍ട്ടിസ്റ്റയിലൂടെ അവര്‍ സമ്പാദിച്ചത്. ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളര്‍ന്ന അവര്‍ യുഎസിലെ തന്നെ സമ്പന്നയായ വനിതാ എക്‌സിക്യുട്ടീവായി മാറിക്കഴിഞ്ഞുവെന്നാണ് ഫോബ്‌സ് പറയുന്നത്.

ഭര്‍ത്താവുമൊത്ത് ചേര്‍ന്ന് വെറും രണ്ടായിരം ഡോളറിലാണ് നീരജാ സേഥി സിന്റല്‍ ആരംഭിച്ചത്. 100 കോടി ഡോളര്‍ സമ്പാദ്യത്തോടെയാണ് നീരജ പട്ടികയിലെ 23ാം സ്ഥാനക്കാരിയായത്. 80 പേരുള്ള പട്ടികയില്‍ അറുപതാമതാണ് നേഹ360 ലക്ഷം രൂപയാണ് നേഹയുടെ സമ്പാദ്യം. ഉബര്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയടക്കം നേഹയുടെ കമ്പനിയായ കോണ്‍ഫ്‌ളുവന്റിന്റെ ഉപയോക്താക്കളാണ്. പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇനില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായിരുന്നു നേഹ.
 
പട്ടികയില്‍ ഓപ്ര വിന്‍ഫ്ര(10), കെയില്‍ജെന്നര്‍ (12), പോപ് ഗായിക റിഹാന(37), മഡോണ (39), ബിയോണ്‍സ് (51), ഡാനിയേല സ്‌റ്റെല്‍ (56), സെറീന വില്യംസ് (80) തുടങ്ങിയ പ്രമുഖരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com