രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; വീണ്ടും സന്നദ്ധത അറിയിച്ച് ഇമ്രാന്‍ ഖാന്‍

 കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ വിരുന്നില്‍ ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ പങ്കെടുത്തെങ്കിലും ഇരുവരും പരസ്പരം സംസാരിച്ചില്ല
രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; വീണ്ടും സന്നദ്ധത അറിയിച്ച് ഇമ്രാന്‍ ഖാന്‍

ബിഷ്‌കെക്ക്: ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള സന്നദ്ധത വീണ്ടും വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യാന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്നാണ് ബിഷ്‌ക്കെക്കില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കുന്നത്. 

 കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ വിരുന്നില്‍ ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ പങ്കെടുത്തെങ്കിലും ഇരുവരും പരസ്പരം സംസാരിച്ചില്ല. പാകിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യമുല്ല എന്ന നിലപാടാണ് മോദി സ്വീകരിച്ചത്. ഭീകര വിരുദ്ധ അന്തരീക്ഷം മാറ്റുന്നതില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവാത്തിടത്തോളം അവരുമായി ചര്‍ച്ചയ്ക്ക് സാധിക്കില്ലെന്ന് മോദി വ്യക്തമാക്കി.

മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ പ്രതികരണം. എന്നാല്‍, ഇന്ത്യയുമായി സമാധാനമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. കശ്മീര്‍ ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ ജനങ്ങള്‍ നല്‍കിയ ജനവിധി മോദി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com