'ആറ് വര്‍ഷമായി ഇന്ത്യ- പാക് മത്സരങ്ങള്‍ ഇല്ല, തുടര്‍ച്ചയായി ഇനി മത്സരങ്ങളുണ്ടാകട്ടെ'; ആഗ്രഹം തുറന്നു പറഞ്ഞ് പാക്കിസ്ഥാന്‍

തുടര്‍ച്ചയായി മത്സരങ്ങള്‍ നടക്കുന്ന ഇരു രാജ്യങ്ങളുടേയും കായിക മേഖലയ്ക്കും ക്രിക്കറ്റിനും ഗുണം ചെയ്യും എന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞത്
'ആറ് വര്‍ഷമായി ഇന്ത്യ- പാക് മത്സരങ്ങള്‍ ഇല്ല, തുടര്‍ച്ചയായി ഇനി മത്സരങ്ങളുണ്ടാകട്ടെ'; ആഗ്രഹം തുറന്നു പറഞ്ഞ് പാക്കിസ്ഥാന്‍

ന്ത്യയുമായി ഇനിയും മത്സരങ്ങള്‍ ഉണ്ടാകണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് പാക്കിസ്ഥാന്‍. ലോകകപ്പ് മത്സരത്തില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ നിരവധി മത്സരങ്ങള്‍ ഉണ്ടാകട്ടെയെന്ന് പാക് ഭരണകൂടെ വ്യക്തമാക്കിയത്. തുടര്‍ച്ചയായി മത്സരങ്ങള്‍ നടക്കുന്ന ഇരു രാജ്യങ്ങളുടേയും കായിക മേഖലയ്ക്കും ക്രിക്കറ്റിനും ഗുണം ചെയ്യും എന്നാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞത്. 

നിരന്തരമായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായി. ഇത് ഇന്ത്യ- പാക് മത്സങ്ങള്‍ സംഭവിക്കുന്നതില്‍ തടസമായി. കഴിഞ്ഞ ആറു വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസ്ഥയില്‍ മാറ്റമുണ്ടാകണമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ മത്സരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ല എന്ന നിലപാടിലേക്ക് ഇന്ത്യ എത്തിയത്. ലോകകപ്പില്‍ പോലും പാക്കിസ്ഥാനുമായി കളിക്കില്ല എന്നായിരുന്നു ബിസിസിയുടെ നിലപാട്. എന്നാല്‍ പാക്കിസ്ഥാനുമായി മത്സരിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഐസിസിയും ഇതിനെതിരേ നിലപാടെടുത്തതോടെ ബിസിസി പാക്കിസ്ഥാനൊപ്പം കളിക്കാന്‍ തയാറാവുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക്കിസ്ഥാനം ഇന്ത്യ പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com