ലൊസാഞ്ചല്‍സ്: 63 കോടി രൂപക്ക് പേണ്ടി പതിനെട്ടുകാരി കൊലപ്പെടുത്തിയത് ആത്മസുഹൃത്തിനെ. ഓണ്‍ലൈനായി ലഭിച്ച കൊട്ടേഷന്‍ ഏറ്റെടുത്താണ് പെണ്‍കുട്ടി ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. അമേരിക്കയിലെ ലൊസാഞ്ചലസിലെ അലാസ്കയിലാണ് സംഭവം. ഡെനാലി ബെര്‍മറി എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനെ കൊന്നത്.
ഡെനാലി ഓണ്‍ലൈന്‍ വഴിയാണ് ഡാരിന് സ്കില്‍മില്ലര്‍(21) എന്നയാളെ പരിചയപ്പെടുന്നതും ഇയാളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതും. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തുകൂടിയായ സിന്തിയയെ ഡെനാലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.
ഡെനാലി സുഹൃത്തിനോടൊപ്പം വിനോദയാത്രയ്ക്കായി സിന്തിയയെ ക്ഷണിച്ചു. തണ്ടര്‍ബോര്‍ഡ് വെള്ളച്ചാട്ടം കാണാനായിരുന്നു ഇവര്‍ പോയത്. സ്ഥലത്തെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ദിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു.
കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുക്കുകയും ചെയ്തു. ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍ നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
കോടിപതിയായ 'ടൈലര്‍' എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന് ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലാനും ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടിരുന്നതായും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ