അവള്‍ എനിക്ക് താത്പര്യമുള്ള ടൈപ്പല്ല; ട്രംപിന്റെ മറുപടി വിവാദത്തില്‍

52 വയസുണ്ടായിരുന്ന ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തിയെന്നുമായിരുന്നു കരോളിന്റെ പരാതി
അവള്‍ എനിക്ക് താത്പര്യമുള്ള ടൈപ്പല്ല; ട്രംപിന്റെ മറുപടി വിവാദത്തില്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ ട്രംപ് നല്‍കിയ മറുപടി വിവാദമാകുന്നു. ജീന്‍ കരോള്‍ തനിക്ക് താല്‍പര്യം തോന്നുന്ന ടൈപ്പല്ലെന്ന് ട്രംപ്. അത് കൊണ്ട് തന്നെ പീഡനം നടക്കില്ലെന്നും ജീന്‍ കരോള്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ട്രംപ് പ്രതികരിച്ചു. ഒരു മാഗസിന് നല്‍കിയ മറുപടി വിവാദമായിരിക്കുകയാണ്.

20 വര്‍ഷം മുന്‍പു നടന്ന സംഭവത്തെക്കുറിച്ചാണ് ജീന്‍ കരോള്‍, ന്യൂയോര്‍ക്ക് മാസിക പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ തുറന്നെഴുതിയത്. തന്നെ ഒരു തുണിക്കടയില്‍ വെച്ച് ട്രംപ് കയറിപ്പിടിച്ചു എന്നാണ് ജീന്‍ ആരോപിച്ചത്. ഇത്തരത്തില്‍ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തുന്ന 16ാമത്തെ സ്ത്രീയാണ് ജീന്‍ കരോള്‍. 'വൈ ഡു വി നീഡ് മെന്‍ ഫോര്‍' എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം. അതേസമയം, താന്‍ അയാളുടെ ടൈപ്പല്ലെന്ന പരാമര്‍ശം തന്നെ സന്തോഷിപ്പിക്കുന്നതാണെന്ന് ജീന്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ പുസ്തകത്തിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സംഭവം നടക്കുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്. എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന താന്‍ ഭയംമൂലം സംഭവം പൊലീസില്‍ അറിയിക്കുകയോ, പുറത്തുപറയുകയോ ചെയ്തിരുന്നില്ലെന്നും ജീന്‍ കരോള്‍ ആരോപിച്ചു. 52 വയസുണ്ടായിരുന്ന ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തിയെന്നുമായിരുന്നു കരോളിന്റെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com