ടെലിവിഷൻ ചര്‍ച്ചക്കിടെ പത്രപ്രവര്‍ത്തകന് നേതാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

ടെലിവിഷനിലെ തത്സമയ ചര്‍ച്ചക്കിടെ അതിഥിയായി എത്തിയ പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ്
ടെലിവിഷൻ ചര്‍ച്ചക്കിടെ പത്രപ്രവര്‍ത്തകന് നേതാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍

കറാച്ചി: ടെലിവിഷനിലെ തത്സമയ ചര്‍ച്ചക്കിടെ അതിഥിയായി എത്തിയ പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ്. പിടിഐ പാര്‍ട്ടി നേതാവായ അസ്‌റൂര്‍ അലി സിയാലാണ് കറാച്ചി പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയായ ഇംതിയാസ് ഖാന്‍ ഫറാനെ അക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. 

ന്യൂസ് ലൈന്‍ വിത്ത് അഫ്താബ് മുഖേരി ഷോ എന്ന പരിപാടിക്കിടെയാണ് ചര്‍ച്ച സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ചര്‍ച്ചക്കിടെ മസ്‌റൂര്‍ അലി സിയാല്‍ ഇംതിയാസ് ഖാനുമായി തര്‍ക്കിക്കുന്നുണ്ടായിരുന്നു. തര്‍ക്കത്തിനിടെ ഇരുവരും എഴുന്നേല്‍ക്കുന്നു. പിന്നാലെ മസ്‌റൂര്‍, ഇംതിയാസ് ഖാന്റെ കൈക്ക് പിടിച്ച് നിലത്തേക്ക് തള്ളിയിടുന്നുണ്ട്. പിന്നീട് നിലത്ത് നിന്ന് എഴുന്നേറ്റ ഇംതിയാസ് ഖാനെ മസ്‌റൂര്‍ തല്ലുന്നു. മസ്‌റൂറിന്റെ ആക്രമണം തടയാന്‍ ഇംതിയാസ് ശ്രമിക്കുന്നതും പിന്നാലെ അവതാരകനും മറ്റ് ജീവനക്കാരും ഇടപെടുന്നതും വീഡിയോയില്‍ കാണാം. 

മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഇതിന് ശേഷം മസ്‌റൂര്‍ തിരിച്ച് തന്റെ കസേരയില്‍ വന്നിരിക്കുന്നു്. എന്നാല്‍ ഇംതിയാസ് ഖാന്‍ സ്റ്റുഡിയോ വിട്ട് പുറത്തേക്ക് പോയി. പിന്നീട് വീണ്ടും തിരിച്ചെത്തി അദ്ദേഹം സംവാദത്തില്‍ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മസ്‌റൂറിനെതിരെ കേസ് കൊടുക്കുമെന്ന് ഇംതിയാസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com