ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായംതേടി; നൂറോളം വാഹനങ്ങള്‍ ചളിയില്‍ കുടുങ്ങി

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപിലെ നാവിഗേഷന്‍ നോക്കി മുന്നോട്ട് പോയ അമേരിക്കയിലെ കൊളറാഡോയിലെ ഡ്രൈവര്‍ക്കാണ് അമളി സംഭവിച്ചത്
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായംതേടി; നൂറോളം വാഹനങ്ങള്‍ ചളിയില്‍ കുടുങ്ങി

കൊളറാഡോ; യാത്ര പോകുന്നവരുടെ പ്രധാന വഴികാട്ടിയാണ് ഗൂഗിള്‍മാപ്പ്. എത്തേണ്ട സ്ഥലം പറഞ്ഞുകൊടുത്ത് ഗൂഗിള്‍ മാപ്പ് പറയുന്ന വഴി അണുവിട തെറ്റാതെയാണ് ഭൂരിഭാഗം പേരും പോവുക. എന്നാല്‍ അങ്ങനെ കുഴിയില്‍ പാടിയവര്‍ നിരവധിയാണ്. ഇപ്പോള്‍ അമേരിക്കയിലെ നൂറോളം ഡ്രൈവര്‍മാരാണ് ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്ത വഴി പിന്തുടര്‍ന്ന് ചളിയില്‍ കുടുങ്ങിയത്. 

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപിലെ നാവിഗേഷന്‍ നോക്കി മുന്നോട്ട് പോയ അമേരിക്കയിലെ കൊളറാഡോയിലെ ഡ്രൈവര്‍ക്കാണ് അമളി സംഭവിച്ചത്. ഡെന്‍വെര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പെന ബോളവാര്‍ഡിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് പ്രധാന പാതയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി.ഇതോടെയാണ് ഗൂഗിള്‍ മാപ്പ് കാണിച്ച ഇടവഴിയെ പലരും പിന്തുടര്‍ന്നത്. 

വലിയ വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ പോകാന്‍ സാധിക്കുന്ന മണ്‍പാതയാണ് ഗൂഗിള്‍ മാപ്പ് കാണിച്ചുകൊടുത്തത്. എന്നാല്‍ മഴപെയ്തതിനെ തുടര്‍ന്ന്് ഈ വഴിയില്‍ പലയിടത്തും ചളി നിറഞ്ഞിരുന്നു. മുന്നില്‍ പോയ ചില വാഹനങ്ങള്‍ ചളിയില്‍ മുന്നോട്ടും പിന്നോട്ടും ചലിക്കാനാകാതെ വന്നതോടെ ഇതിന് പിന്നാലെയെത്തിയ വാഹനങ്ങളും കുടുങ്ങി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരായിരുന്നു കാറില്‍. 

എന്നാല്‍ തങ്ങള്‍ കാണിച്ചുകൊടുത്ത വഴി ശരിയായിരുന്നെന്നും കാലാവസ്ഥയാണ് വില്ലനായത് എന്നുമാണ് ഗൂഗിള്‍ മാപ്പിന്റെ വിശദീകരണം. മികച്ച വഴികാണിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാലാവസ്ഥ മാറ്റം പോലെയുള്ള ഘടകങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പ്രാദേശിയ നിയമങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് ശ്രദ്ധിച്ച് തീരുമാനമെടുക്കാനാണ് െ്രെഡവര്‍മാരോട് നിര്‍ദേശിക്കാറുള്ളതെന്നും ഗൂഗിള്‍ മാപ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com