'ജയ്ഹിന്ദ്' വിളിച്ച പ്രിയങ്ക ചോപ്രക്കെതിരെ നടപടി വേണം ; യൂണിസെഫിനോട് പാകിസ്ഥാൻ, പരാതി

പ്രിയങ്കയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് പാകിസ്ഥാൻകാർ പരാതിയിൽ ആവശ്യപ്പെടുന്നത്
'ജയ്ഹിന്ദ്' വിളിച്ച പ്രിയങ്ക ചോപ്രക്കെതിരെ നടപടി വേണം ; യൂണിസെഫിനോട് പാകിസ്ഥാൻ, പരാതി

ഇസ്ലാമാബാദ് : ബോളിവുഡ് നടി പ്രിയങ്ക ചോപ്രക്കെതിരെ പരാതിയുമായി പാകിസ്ഥാൻ. നടിക്കെതിരെ പാകിസ്ഥാനിൽ ഓൺലൈൻ പെറ്റീഷൻ തയ്യാറാക്കുകയാണ്. പ്രിയങ്കയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് പാകിസ്ഥാൻകാർ പരാതിയിൽ ആവശ്യപ്പെടുന്നത്. 

ബലാക്കോട്ടിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്, സൈന്യത്തെ പിന്തുണച്ച്  ജയ് ഹിന്ദ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തതാണ് ചില പാക് പൗരൻമാരെ ചൊടിപ്പിച്ചത്. 

'രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം ലക്ഷക്കണക്കിന് പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കുമാണ് ഇടയാക്കുക. യൂനിസെഫിന്റെ  ഗുഡ്‍വിൽ അംബാസിഡർ എന്ന നിലക്ക് പ്രിയങ്ക നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. എന്നാൽ താരം ഇന്ത്യൻ സൈന്യത്തിന് ജയ് വിളിക്കുകയായിരുന്നു.  പ്രിയങ്ക ഇനിയീ പദവി അർഹിക്കുന്നില്ല'', ഓണ്‍ലൈൻ പെറ്റീഷനിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com