മസൂദ് അസര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജെയ്‌ഷെ മുഹമ്മദ്

ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി സംഘടന
മസൂദ് അസര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജെയ്‌ഷെ മുഹമ്മദ്

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി സംഘടന. നേരത്തെ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മസൂദ് അസര്‍ മരിച്ചിട്ടില്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതായും ജെയ്‌ഷെ മുഹമ്മദ് പ്രസ്താവനയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വൃക്ക രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാനിലെ ചില പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൈനിക ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. എന്നാല്‍ ഇക്കാര്യത്തില്‍ പാക് സര്‍ക്കാരോ സൈന്യമോ സ്ഥിരീകരണം നടത്തിയിരുന്നില്ല. 

പാകിസ്ഥാനിലുള്ള മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ഡയാലിസിസിന് വിധേയനായി വരികയാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസര്‍ പാകിസ്ഥാനിലുണ്ടെന്നും രോഗബാധിതനായി അവശനിലയില്‍ കഴിയുകയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com