ജെയ്‌ഷെക്കെതിരെ ശക്തമായ നടപടി; സയമപരിധി പറയാന്‍ കഴിയില്ലെന്ന്പാകിസ്ഥാന്‍ 

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍
ജെയ്‌ഷെക്കെതിരെ ശക്തമായ നടപടി; സയമപരിധി പറയാന്‍ കഴിയില്ലെന്ന്പാകിസ്ഥാന്‍ 

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍. എന്നാല്‍ ഇതിന് സമയപരിധി പറയാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രി വെളിപ്പെടുത്തി.  

ഭീകരസംഘടനകളിലേക്കുളള പണമൊഴുക്കും കളളപ്പണം വെളുപ്പിക്കലും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള സാമ്പത്തിക നിരീക്ഷണസംവിധാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുളള ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്.

ഡോണ്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഭീകരസംഘടനകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ദേശീയ കര്‍മ്മ പരിപാടിയില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയസമന്വയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഭീകരസംഘടനകള്‍ക്ക് എതിരെയുളള നടപടിയുടെ സമയക്രമം വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. സുരക്ഷാസേനയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെ അതിനിശിതമായി വിമര്‍ശിച്ചത്. ഭീകര സംഘടനകളിലേക്കുളള പണമൊഴുക്കിനും കളളപ്പണം വെളുപ്പിക്കലിനും എതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പാകിസ്ഥാന് ശക്തമായ ഭാഷയില്‍ എഫ്എടിഎഫ് താക്കീത് നല്‍കി. ഭീകരസംഘടനകളിലേക്കുളള പണമൊഴുക്ക് തടയുന്നതില്‍ നടപടി സ്വീകരിക്കാത്ത പാകിസ്ഥാന്റെ നിലപാടിനെ ഇന്ത്യയും ചോദ്യം ചെയ്തിരുന്നു.ഇതിന് പിന്നാലെ ജമാത്ത് ഉദ് ധവയ്ക്ക് പാകിസ്ഥാന്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com