അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ അന്തര്‍വാഹിനി എത്തിയെന്ന് പാകിസ്ഥാന്‍ ; ആരോപണം തള്ളി ഇന്ത്യ ( വീഡിയോ)

പാകിസ്ഥാന്റെ ആരോപണം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം തള്ളി
അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ അന്തര്‍വാഹിനി എത്തിയെന്ന് പാകിസ്ഥാന്‍ ; ആരോപണം തള്ളി ഇന്ത്യ ( വീഡിയോ)

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ നാവികസേന അന്തര്‍വാഹിനി രാജ്യത്ത് കടന്നുവെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ നേവിയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച വീഡിയോയും പാക് നേവി പുറത്തുവിട്ടു. 

സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അത് തടയുകയായിരുന്നു. തുടര്‍ന്ന് അന്തര്‍വാഹിനിയെ മടക്കി വിട്ടു. സമാധാനം പുലര്‍ത്തുക എന്ന നയത്തിന്റെ ഭാഗമായാണ് അന്തര്‍വാഹിനിക്കെതിരെ ആക്രമണം നടത്താതിരുന്നതെന്നും പാക് നാവികസേന വക്താവ് പറഞ്ഞു. 

അതേസമയം പാകിസ്ഥാന്റെ ആരോപണം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം തള്ളി. പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോയുടെ ആധികാരികത പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ഇത് 2016 ലെ വീഡിയോയാണെന്ന് വ്യക്തമായി. നിലവിലെ സാഹചര്യത്തില്‍, ഇന്ത്യക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് പഴയ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടതെന്നും പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com