'ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്ന ജനത'യെന്ന് പാക് മന്ത്രി ; വിവാദം ; കടുത്ത നടപടിയെന്ന് പ്രധാനമന്ത്രി

പഞ്ചാബിലെ സാംസ്‌കാരിക മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹനാണ് വിവാദ പരാമര്‍ശം നടത്തിയത്
'ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്ന ജനത'യെന്ന് പാക് മന്ത്രി ; വിവാദം ; കടുത്ത നടപടിയെന്ന് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഹിന്ദുക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള പഞ്ചാബ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. മന്ത്രിയുടെ പ്രസ്താവന തള്ളി പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ തെഹ് രീക് ഇ ഇന്‍സാഫ് രംഗത്തെത്തി. പാക് പഞ്ചാബിലെ സാംസ്‌കാരിക മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹനാണ് വിവാദ പരാമര്‍ശം നടത്തിയത്. 

വാര്‍ത്താസമ്മേളനത്തിനിടെ, ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്ന ജനതയെന്ന് മന്ത്രി പരാമര്‍ശിച്ചതാണ് വിവാദമായത്. ഞങ്ങള്‍ മുസ്ലിങ്ങള്‍, മൗല ആലിയയുടെ ധൈര്യത്തിന്റെയും ഹസ്രത് ഉമറായുടെ ശൗര്യത്തിന്റെയും പതാക വാഹകരാണ്. നിങ്ങളുടെ കയ്യില്‍ ഇത്തരം പതാകയില്ല. ഞങ്ങളേക്കാള്‍ ഏഴുമടങ്ങ് മികച്ചവരാണെന്ന് വെറുതെ വ്യാമോഹം കൊള്ളേണ്ടതില്ല. നിങ്ങല്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നവരാണ്.. എന്നിങ്ങനെ പോകുന്നു മന്ത്രിയുടെ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പാക് മന്ത്രി ചോഹന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്. ഇതോടെയാണ് മന്ത്രിയുടെ പ്രസ്താവന തള്ളി തെഹ്രീക് ഇ ഇന്‍സാഫ് രംഗത്തെത്തിയത്. മന്ത്രി ചോഹന്റെ പരാമര്‍ശങ്ങള്‍ പാക് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അപലപിച്ചു. മറ്റൊരു മതത്തെ കുറ്റപ്പെടുത്താന്‍ ാര്‍ക്കും അധികാരമില്ല. ഹിന്ദുക്കളും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തിട്ടുള്ളവരാണ്. മതസ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവനകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ഷിരീന്‍ മസാരി പറഞ്ഞു. 

മതസ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ചോഹനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പൊളിറ്റിക്കല്‍ അഫയേഴ്‌സ്  സ്‌പെഷല്‍ അസിസ്റ്റന്റ് നയീമുള്‍ ഹഖും ആവശ്യപ്പെട്ടു. മന്ത്രി ചോഹന്റെ പ്രസ്താവനക്കെതിരെ ധനമന്ത്രി അസദ് ഉമറും രംഗത്തെത്തി. പാകിസ്ഥാനില്‍ ജനസംഖ്യയുടെ 1.6 ശതമാനം ഹിന്ദുക്കളാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com