ഞങ്ങളെ ട്രോളാന്‍ നില്‍ക്കണ്ട; ട്രോളുകള്‍ വിലക്കി ബ്രിട്ടീഷ് രാജകുടുംബം

ബ്രിട്ടന്‍ രാജകുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് രാജകുടുംബം
ഞങ്ങളെ ട്രോളാന്‍ നില്‍ക്കണ്ട; ട്രോളുകള്‍ വിലക്കി ബ്രിട്ടീഷ് രാജകുടുംബം

ലണ്ടന്‍: ബ്രിട്ടന്‍ രാജകുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് രാജകുടുംബം. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും, എലിസബത്ത് രാജ്ഞി ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലും ട്രോളുമായി എത്തരുത് എന്നാണ് മുന്നറിയിപ്പ്. 

ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്കലിനെതിരായ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജകുടുംബത്തിന്റെ നീക്കം. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ അച്ചടക്കത്തോടെയാവണം, മാന്യത പുലര്‍ത്തണം എന്നാണ് രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. 

ഹാരിയുടെ ഭാര്യ മേഗനെ പിന്തുണയ്ക്കുന്നവരും, വില്യമിന്റെ ഭാര്യ കേറ്റിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള പോരാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകള്‍ അതിര് വിടുന്ന സാഹചര്യത്തിലാണ് രാജകുടുംബത്തിന്റെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com