ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജമാ-അത്ത്-ഉദ്-ദാവ​യെ പാക്കിസ്ഥാൻ നിരോധിച്ചു, ഫ​ലാ​ഹി ഇ​ൻ​സാ​നി​യ​തിനും നിരോധനം  

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ദു​വ​യെ പാക്കിസ്ഥാൻ നിരോധിച്ചു 
ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജമാ-അത്ത്-ഉദ്-ദാവ​യെ പാക്കിസ്ഥാൻ നിരോധിച്ചു, ഫ​ലാ​ഹി ഇ​ൻ​സാ​നി​യ​തിനും നിരോധനം  

ഇ​സ്‌​ലാ​മാ​ബാ​ദ്:  മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജമാ-അത്ത്-ഉദ്-ദാവ​യെ പാക്കിസ്ഥാൻ നിരോധിച്ചതായി റിപ്പോർട്ട്. ദേ​ശീ​യ വാ​ർ​ത്താ എ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജമാ-അത്ത്-ഉദ്-ദാവയു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഫ​ലാ​ഹി ഇ​ൻ​സാ​നി​യ​ത് ഫൗ​ണ്ടേ​ഷ​നും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.  

1997 ലെ ​ഭീ​ക​ര​വി​രു​ദ്ധ നി​യ​മ പ്ര​കാ​ര​മാ​ണ്  ഇരു സംഘടനകൾക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ സം​ഘ​ട​ന​ക​ളു​ടെ പേരടങ്ങിയ പ​ട്ടി​ക​ പു​റ​ത്തു​വി​ട്ടപ്പോഴാണ് ജമാ-അത്ത്-ഉദ്-ദാവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായത്.

ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ പാക്കിസ്ഥാൻ ക​ർ​ശ​ന ന​ട​പ​ടി​ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ലോകത്തിലെ വിവിധ കോണുകളിൽ നിന്ന് സ​മ്മ​ർ​ദ്ദ​മേ​റു​ന്ന​തി​നി​ടെ​യാ​ണ് ഈ നിരോധനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com