വ്യോമപാത അടഞ്ഞു തന്നെ; ഇന്ത്യയുമായുള്ള ബന്ധം ആദ്യം മെച്ചപ്പെടട്ടെയെന്ന് പാക് സര്‍ക്കാര്‍

വേണ്ടി വന്നാല്‍ സൈനികത്താവളങ്ങളായി വിമാനത്താവളങ്ങളെ മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇപ്പോഴും മന്ത്രാലയം നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍
വ്യോമപാത അടഞ്ഞു തന്നെ; ഇന്ത്യയുമായുള്ള ബന്ധം ആദ്യം മെച്ചപ്പെടട്ടെയെന്ന് പാക് സര്‍ക്കാര്‍

ഇസ്ലമാബാദ്:  ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് വ്യോമപാത തത്കാലം തുറക്കില്ലെന്ന് പാക് സര്‍ക്കാര്‍. മാര്‍ച്ച് ഒന്നാം തിയതിയാണ് വ്യോമപാത അടച്ചു കൊണ്ട് പാക് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയത്. കറാച്ചി, പെഷാവര്‍, ക്വേറ്റ, ഇസ്ലമാബാദ്, ലാഹോര്‍, ഫൈസലാബാദ് തുടങ്ങിയ വിമാനത്താവളങ്ങളാണ് നിലവില്‍ നിയന്ത്രണങ്ങളോടെ തുറന്നിരിക്കുന്നത്. 

മാര്‍ച്ച് ആദ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളും സര്‍ക്കാര്‍ അടച്ചിരുന്നു. പിന്നീടാണ് ഇവ യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയത്. വേണ്ടി വന്നാല്‍ സൈനികത്താവളങ്ങളായി വിമാനത്താവളങ്ങളെ മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇപ്പോഴും മന്ത്രാലയം നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യാ- പാക് ബന്ധം വഷളായത്. പാക് വേരുകളുള്ള ഭീകര സംഘടനയായ ജയ്ഷ്- ഇ- മുഹമ്മദാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com