പാക് മണ്ണില്‍ ഭീകര സംഘടനകള്‍ക്ക് സ്ഥാനമില്ല; കടുത്ത നടപടികളെന്ന് ഇമ്രാന്‍ ഖാന്‍

പാക് ജനത സമാധാനം ആഗ്രഹിക്കുന്നു. ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കേണ്ടതുണ്ട്. പുതുയുഗമാണ് പാക് മണ്ണില്‍ ഇനി പുലരുകയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കൊതിയും വെറുപ്പിന്റെ രാഷ്ട്രീയവും പാകിസ്ഥാനില്ല.
പാക് മണ്ണില്‍ ഭീകര സംഘടനകള്‍ക്ക് സ്ഥാനമില്ല; കടുത്ത നടപടികളെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മണ്ണില്‍ വേരുറപ്പിച്ച് ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒരു സംഘടനകളെയും അനുവദിക്കില്ലെന്ന് ഇമ്രാന്‍ഖാന്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള താവളമായി ആരും പാകിസ്ഥാനെ കരുതേണ്ടതില്ലെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതിനുള്ള വെള്ളവും വളവും പാക് മണ്ണില്‍ നിന്ന് ലഭിക്കുമെന്ന ധാരണ തിരുത്താന്‍ സമയം കഴിഞ്ഞുവെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാക് ജനത സമാധാനം ആഗ്രഹിക്കുന്നു. ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കേണ്ടതുണ്ട്. പുതുയുഗമാണ് പാക് മണ്ണില്‍ ഇനി പുലരുകയെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കൊതിയും വെറുപ്പിന്റെ രാഷ്ട്രീയവും പാകിസ്ഥാനില്ല. സമാധാനം ആഗ്രഹിച്ച് പലതവണ ഇന്ത്യയെ സമീപിച്ചിരുന്നു. ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും അറിയിച്ചുവെന്നും ഇമ്രാന്‍ വ്യക്തമാക്കി. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം അതിശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് നിരോധിത സംഘടനകള്‍ നടത്തുന്ന മതപാഠ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും 100 ലേറെപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com