ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സുസ്ഥിര സമാധാനം നിലനില്‍ക്കണം; മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് സൗദി ഊര്‍ജ മന്ത്രി

ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മധ്യസ്ഥനാകാന്‍ ഒരുക്കമാണെന്ന് സൗദി അറേബ്യന്‍ ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫലിഹ്
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സുസ്ഥിര സമാധാനം നിലനില്‍ക്കണം; മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് സൗദി ഊര്‍ജ മന്ത്രി

റിയാദ്: ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മധ്യസ്ഥനാകാന്‍ ഒരുക്കമാണെന്ന് സൗദി അറേബ്യന്‍ ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫലിഹ്. താന്‍ വിദേശകാര്യ മന്ത്രിയല്ല, ഊര്‍ജ മന്ത്രിയാണ് പക്ഷേ ഇന്ത്യ- പാക് വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഒരുക്കമാണ്. സൗദിയുടെ സുഹൃത്ത് രാഷ്ട്രങ്ങളായ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സുസ്ഥിരമായ സമാധാനം നിലനില്‍ക്കണമെന്നാണ് ഓരോ സൗദി പൗരനും അഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഊര്‍ജ മന്ത്രിയുടെ പ്രതികരണം. തിങ്കളാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ആദില്‍ കൂടിക്കാഴ്ച നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ആദിലിന്റെ സന്ദര്‍ശനം.

അതേസമയം ഇന്ത്യയില്‍ എത്തുന്ന ആദില്‍ ഇന്ത്യ- പാക് വിഷയത്തില്‍ മധ്യസ്ഥം വഹിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നിഷേധിച്ചു. വിഷയത്തില്‍ ഇന്ത്യക്ക് മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com