കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 മരണം

മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാരോ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്
കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 മരണം

ബൊഗോട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു. മീറ്റാ പ്രവിശ്യയിലെ സാന്‍ കാര്‍ലോ ഡി ഗ്വാരോ മുനിസിപ്പാലിറ്റിയില്‍ രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. ലേസര്‍ ഏറോ വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ ആരും രക്ഷപെട്ടില്ലെന്ന് കൊളംബിയന്‍ സിവില്‍ വ്യോമയാന ഏജന്‍സി വ്യക്തമാക്കി. 

തെക്കന്‍ കൊളംബിയയിലെ സാന്‍ ജോസില്‍ നിന്ന് വിയ്യാവിസെന്‍ഷ്യോ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

ടറൈറ നഗരസഭാ മേയര്‍ ഡോറിസ് വില്ലെഗാസ് ഇവരുടെ ഭര്‍ത്താവും മകളും അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ദുഖെ അനുശോചനം രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com