ഹജ്ജ് വിസകള്‍ ഇനി മിനിട്ടുകള്‍ക്കകം; ഓണ്‍ലൈന്‍ വഴി നേരിട്ട് അപേക്ഷിക്കാം

വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം
ഹജ്ജ് വിസകള്‍ ഇനി മിനിട്ടുകള്‍ക്കകം; ഓണ്‍ലൈന്‍ വഴി നേരിട്ട് അപേക്ഷിക്കാം

വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. മിനിട്ടുകള്‍ക്കകം വിസ ലഭ്യമാക്കുന്ന തരത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനമെന്നു മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കു നേരിട്ടു ഓണ്‍ലൈന്‍ വഴി വിസയ്ക്കു അപേക്ഷിക്കാനുള്ള അവസരമാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കുന്നത്. ഇതു നിലവില്‍ വരുന്നതോടെ ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഹജ്ജ് ഉംറ വിസയ്ക്കു നേരിട്ട് അപേക്ഷിക്കാനാകുമെന്നു മന്ത്രാലയത്തിലെ ഓണ്‍ലൈന്‍ സേവന വിഭാഗം ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുറഹ്മാന്‍ അല്‍ ഷംസ് വ്യക്തമാക്കി. 

 മതിയായ രേഖകളുള്ളവര്‍ ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കിയാല്‍ മിനിട്ടുകള്‍ക്കകം ഇലക്ട്രോണിക് വിസ നല്‍കും. നിലവില്‍ വിദേശ ഏജന്‍സികള്‍ വഴി എംബസിയില്‍ നിന്നുമാണ് വിസ നല്‍കുന്നത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ലഭ്യമായ സേവനങ്ങളും തീര്‍ത്ഥാടകര്‍ക്ക് തെരഞ്ഞെടുക്കാനാകും. ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുപ്പതു മില്യണ്‍ തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുറഹ്മാന്‍ അല്‍ ഷംസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com