പോയിന്റ് ബ്ലാങ്കില്‍ നിന്ന് വെടിയുതിര്‍ത്തത് 'പബ്ജി' മോഡലില്‍ ;  കുറ്റബോധം തെല്ലുമില്ലാതെ കൊലയാളി ബ്രണ്ടന്‍ കോടതിയില്‍

കൊലപാതകക്കുറ്റം കോടതി ചുമത്തിയെങ്കിലും പുറത്തിറങ്ങിയ ബ്രണ്ടന്‍ വെള്ളക്കാരുടെ വംശീയ ചിഹ്നമാണ് ഉയര്‍ത്തിക്കാട്ടിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ബ്രണ്ടന് ജാമ്യം എടുക്കാന്‍ ശ്രമിച്ചതുമില്ല.  
പോയിന്റ് ബ്ലാങ്കില്‍ നിന്ന് വെടിയുതിര്‍ത്തത് 'പബ്ജി' മോഡലില്‍ ;  കുറ്റബോധം തെല്ലുമില്ലാതെ കൊലയാളി ബ്രണ്ടന്‍ കോടതിയില്‍

ക്രൈസ്റ്റ് ചര്‍ച്ച്:  വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ മുസ്ലിം പള്ളികളില്‍ നടത്തിയ വെടിവയ്പ്പ് പബ്ജി മോഡലില്‍ എന്ന് വിദഗ്ധര്‍. കൊലയാളിയുടെ ഗോ പ്രോ ക്യാമറ വഴി ലൈവ് സ്ട്രീം ചെയ്ത ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് സാങ്കേതിക വിദഗ്ധര്‍ ഇക്കാര്യം പുറത്ത് വിട്ടത്. കൂട്ടക്കൊല നടത്തിയ അക്രമിയായ ബ്രണ്ടന്‍ ഹാരിസണ്‍ ടറന്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.  കൈയില്‍ വിലങ്ങണിയിച്ച് സായുധ പൊലീസ് കാവലിലാണ് ബ്രണ്ടനെ കോടതിയില്‍ എത്തിച്ചത്. കോടതി മുറിക്കുള്ളില്‍ നില്‍ക്കുമ്പോഴും ക്രൂരമായ ഒരു ചിരി ബ്രണ്ടന്റെ ചുണ്ടിലുണ്ടായിരുന്നു, 49 ജീവനെടുത്ത പൈശാചികത ആ മുഖത്ത് നിറഞ്ഞ് നിന്നു. 

കൊലപാതകക്കുറ്റം കോടതി ചുമത്തിയെങ്കിലും പുറത്തിറങ്ങിയ ബ്രണ്ടന്‍ വെള്ളക്കാരുടെ വംശീയ ചിഹ്നമാണ് ഉയര്‍ത്തിക്കാട്ടിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ബ്രണ്ടന് ജാമ്യം എടുക്കാന്‍ ശ്രമിച്ചതുമില്ല.  കൊല നടത്തുന്നത് ലൈവ് സ്ട്രീമിങ് നടത്തിയതിന് പിന്നാലെ വന്ന വണ്ടിയും സ്വന്തം മുഖവും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനാണ് ബ്രണ്ടന്‍.

49 പേര്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ അന്‍പതോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ അഞ്ചിന് ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com