നെതര്‍ലന്റില്‍ ട്രാമിന് നേരെ വെടിവയ്പ്പ് ; നിരവധി പേര്‍ക്ക് പരിക്ക് 

വെടിവയ്പ്പിനെ തുടര്‍ന്ന് ട്രാം സര്‍വ്വീസ് നിര്‍ത്തിവച്ചു. ഹെലികോപ്ടറുകളില്‍ ശേഷിച്ച യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്
നെതര്‍ലന്റില്‍ ട്രാമിന് നേരെ വെടിവയ്പ്പ് ; നിരവധി പേര്‍ക്ക് പരിക്ക് 

യൂത്രെ: ഡച്ച് നഗരമായ യൂത്രെയില്‍ ട്രാമിന് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. യൂത്രെ എക്‌സ്പ്രസ് ട്രാം, 24 ഒക്ടോബര്‍ പ്ലെയിന്‍  സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് വെടിവയ്പ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ട്രാം നിര്‍ത്തിയപ്പോള്‍ വാതിലിന് സമീപമെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് നെതര്‍ലന്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 വെടിവയ്പ്പിനെ തുടര്‍ന്ന് ട്രാം സര്‍വ്വീസ് നിര്‍ത്തിവച്ചു. ഹെലികോപ്ടറുകളില്‍ ശേഷിച്ച യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

അക്രമിക്കായി ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തി വരികയാണെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ 10.45 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. 

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലിംപള്ളികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിന്റെ ആഘാതത്തില്‍ നിന്ന് ആളുകള്‍ മാറും മുന്‍പാണ് നെതര്‍ലന്റില്‍ വെടിവയ്പ്പുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com