'മുഷാറഫ് ക്ഷീണിതന്‍, അപൂര്‍വ രോഗത്തിന് ചികിത്സയില്‍' ; സുഖമായാല്‍ പാകിസ്ഥാനിലെത്തി വിചാരണ നേരിടുമെന്ന് ആദം മാലിക്

മുഷാറഫിനെ പാകിസ്ഥാനില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി  പാക് സുപ്രിം കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് മുന്‍ പ്രസിഡന്റിന് മേല്‍ ചു
'മുഷാറഫ് ക്ഷീണിതന്‍, അപൂര്‍വ രോഗത്തിന് ചികിത്സയില്‍' ; സുഖമായാല്‍ പാകിസ്ഥാനിലെത്തി വിചാരണ നേരിടുമെന്ന് ആദം മാലിക്


ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫ് അപൂര്‍വ രോഗത്തിന് ചികിത്സയിലാണെന്ന് പാര്‍ട്ടി നേതാക്കള്‍. ഓള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായ മെഹ്‌റീന്‍ ആദം മാലികാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബൈയിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില കഴിഞ്ഞ ദിവസം വഷളായതായും ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആദം മാലിക് വ്യക്തമാക്കി. 

മുഷാറഫിനെ പാകിസ്ഥാനില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി  പാക് സുപ്രിം കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് മുന്‍ പ്രസിഡന്റിന് മേല്‍ ചുമത്തിയിരിക്കുന്നത്. പാക് ഭരണഘടന അനുസരച്ച് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റമാണ് രാജ്യദ്രോഹം.

ചികിത്സാ ആവശ്യത്തിനായി ദുബൈയിലേക്ക് പോയ മുഷാറഫ് 2016 മുതല്‍ അവിടെ തന്നെയാണ് താമസം. നാഡീ വ്യവസ്ഥയെ ഗുരുതരമായി രോഗം  ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായി ദുബൈയില്‍ തുടരേണ്ടതുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. നടക്കുന്നതിനും നില്‍ക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്നും ശരീരത്തിലെ വിവിധ അവയവങ്ങളില്‍ പ്രോട്ടീന്‍ നിക്ഷേപം കൂടിയതിനാല്‍ കടുത്ത അവശതകള്‍ അനുഭവിക്കുകയാണെന്നും ആദം മാലിക് കൂട്ടിച്ചേര്‍ത്തു. ആറ് മാസമെങ്കിലും ഇനിയുള്ള ചികിത്സയ്ക്ക് വേണ്ടി വരുമെന്നും ചികിത്സയ്ക്ക് ശേഷം അദ്ദേഹം പാകിസ്ഥാനിലേക്ക് മടങ്ങി വന്ന് വിചാരണ നേരിടുമെന്നും മാലിക് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com