ഇദായ് ചുഴലിക്കാറ്റ്; മരണം 1500 കടന്നതായി റിപ്പോർട്ട്; ദുരന്തം ബാധിച്ചത് 26 ലക്ഷം പേരെ (വീഡിയോ)

ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റിൽ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നതായി റിപ്പോർട്ടുകൾ
ഇദായ് ചുഴലിക്കാറ്റ്; മരണം 1500 കടന്നതായി റിപ്പോർട്ട്; ദുരന്തം ബാധിച്ചത് 26 ലക്ഷം പേരെ (വീഡിയോ)

ഹരാരെ: ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റിൽ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നതായി റിപ്പോർട്ടുകൾ. മരണ സംഖ്യ ആയിരം കടക്കുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപി ന്യുസി അറിയിച്ചു. മരിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി കാണിക്കുന്നത് മരണ സംഖ്യ ഉയരുമെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. നദികളിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് വ്യോമ നിരീക്ഷണം നടത്തിയപ്പോൾ കണ്ടതായും അദ്ദേഹം വിശദീകരിച്ചു. 

മൊസാംബിക്ക്- സിംബാബ്‌വെ അതിർത്തിയിൽപ്പെട്ട സ്ഥലങ്ങളിലാണ് 170 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചത്. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യതാണ് മരണസംഖ്യ കൂടാൻ കാരണമായത്. കനത്ത മഴയിലും കാറ്റിലും സിംബാബ്‌വെയിലെ ചിമനിമാനി ജില്ല ഒറ്റപ്പെട്ടു. റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായി.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആരംഭിച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മൊ​സാം​ബി​ക് മേ​ഖ​ല​യി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ശ​ക്ത​മാ​യി. അ​ത് പി​ന്നീ​ട് മ​ലാ​വി​യി​ലേ​ക്കും സിം​ബാ​ബ്‌​വേ​യി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു. 

26 ല​ക്ഷ​ത്തോ​ളം പേ​രെ ചു​ഴ​ലി​ക്കാ​റ്റ് ബാ​ധി​ച്ചു​വെ​ന്നാ​ണ് യു​എ​ന്നും സ​ര്‍​ക്കാ​രും വി​ല​യി​രു​ത്തു​ന്ന​ത്. കാ​റ്റും ശ​ക്ത​മാ​യ മ​ഴ​യും മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്. സിം​ബാ​ബ്‌​വെ​ൻ സൈ​ന്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

വരൾച്ചയും സാമ്പത്തിക പ്രതിസന്ധിയും മൂലം കഷ്ടപ്പെടുന്ന സിംബാബ്‌വെയ്ക്ക് ചുഴലിക്കാറ്റ് ദുരന്തം മറ്റൊരു പ്രഹരമായി. പ്രകൃതി ദുരന്തം വിതച്ച മേഖലകളിൽ രക്ഷാ സംഘം എത്തിയാൽ മാത്രമേ നാശം വ്യക്തമാകൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com