ഫൈനല്‍ എക്‌സിറ്റില്‍ സൗദി വിട്ടാല്‍ രണ്ട് വര്‍ഷം വിലക്ക്; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിബന്ധന

ഫൈനല്‍ എക്‌സിറ്റില്‍ സൗദിയില്‍ നിന്നും തിരികെ പോകുന്ന വിദേശിക്ക്, വീണ്ടും സൗദിയിലേക്ക് അപ്പോള്‍ തന്നെ എത്തുന്നതിന് ഇതുവരെ വിലക്കുണ്ടായിരുന്നില്ല
ഫൈനല്‍ എക്‌സിറ്റില്‍ സൗദി വിട്ടാല്‍ രണ്ട് വര്‍ഷം വിലക്ക്; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിബന്ധന

റിയാദ്: ഫൈനല്‍ എക്‌സിറ്റില്‍ പോവുന്ന തൊഴിലാളികള്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുന്നു. ഇങ്ങനെ വിലക്കേര്‍പ്പെടുത്തുവാന്‍ തൊഴിലുടമകള്‍ക്ക് അര്‍ഹതയുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 

ഫൈനല്‍ എക്‌സിറ്റില്‍ സൗദിയില്‍ നിന്നും തിരികെ പോകുന്ന വിദേശിക്ക്, വീണ്ടും സൗദിയിലേക്ക് അപ്പോള്‍ തന്നെ എത്തുന്നതിന് ഇതുവരെ വിലക്കുണ്ടായിരുന്നില്ല. അതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്. ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങിയ തൊഴിലാളിക്ക്, നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിന് സമാനമായ രീതിയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിക്കായി വരുന്നതിനാണ് വിലക്കേര്‍പ്പെടുത്തുവാന്‍ അനുവാദം. പഴയ തൊഴിലുടമയ്ക്കാണ് വിലക്കേര്‍പ്പെടുത്തുവാന്‍ അധികാരം. 

സൗദിയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കും ഇത് ബാധകമാണ്. സ്ഥാപനങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാന്‍ സാധ്യതയുണ്ടെന്നും, ബിസിനസിനെ ഇത് ബാധിക്കുമെന്നും വിലയിരുത്തിയാണ് സൗദിയുടെ പുതിയ നീക്കം. എക്‌സിറ്റില്‍ സൗദിയില്‍ നിന്നും പോവുകയോ, മറ്റ് കാരണങ്ങള്‍ കൊണ്ട് ജോലി ഉപേക്ഷിച്ച് സൗദിയില്‍ തന്നെ തുടരുകയോ ചെയ്താലും ഈ നിബന്ധന ബാധകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com