ഇനി പവര്‍കട്ടില്ല; കൃത്രിമ മഴ പെയ്യിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍  ശ്രീലങ്ക ഒരുങ്ങുന്നു

റിസര്‍വോയറുകളുടെ മുകള്‍ഭാഗത്തുള്ള മേഘങ്ങളിലേക്ക് രാവസ്തുക്കള്‍ വിമാന മാര്‍ഗം സ്‌പ്രേ ചെയ്തിരുന്നുവെന്നും ഇങ്ങനെ 45 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന മഴ ലഭിച്ചെന്നും വൈദ്യുതി വകുപ്പിന്റെ വക്താവ്  
ഇനി പവര്‍കട്ടില്ല; കൃത്രിമ മഴ പെയ്യിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍  ശ്രീലങ്ക ഒരുങ്ങുന്നു

 കൊളംബോ: വേനല്‍കാലത്ത് പവര്‍കട്ട് സ്ഥിരമാകുന്നത് ഒഴിവാക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാന്‍  ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളുള്ള പ്രദേശത്ത്  ഈ രീതി പരീക്ഷിച്ച് വിജയിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. 

ശ്രീലങ്കയിലെ റിസര്‍വോയറുകളുടെ മുകള്‍ഭാഗത്തുള്ള മേഘങ്ങളിലേക്ക് രാവസ്തുക്കള്‍ വിമാന മാര്‍ഗം സ്‌പ്രേ ചെയ്തിരുന്നുവെന്നും ഇങ്ങനെ 45 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന മഴ ലഭിച്ചെന്നും വൈദ്യുതി വകുപ്പിന്റെ വക്താവ്   ഉശാന്ത വര്‍മകുമാര അറയിച്ചു. 

കടുത്ത വേനലാകുമ്പോള്‍ റിസര്‍വോയറുകളിലെ ജലനിരപ്പ് താഴുകയും ഇത് വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ കൃഷിയിടങ്ങളിലേക്കുള്ളള്‍പ്പെടെ എത്തിക്കാന്‍ സര്‍ക്കാന്‍ തയ്യാറായത്. നിലവില്‍ രണ്ട് മണിക്കൂര്‍ വരെയാണ്  കൊളംബോയില്‍ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത്. ഇത് പരിഹരിക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com