ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ഇസ്ലാമാക്കിയതായി ആരോപണം;  അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാന്‍, ട്വിറ്ററില്‍ വാക് പോര്

സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഇമ്രാന
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ഇസ്ലാമാക്കിയതായി ആരോപണം;  അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാന്‍, ട്വിറ്ററില്‍ വാക് പോര്

കറാച്ചി: രണ്ട് ഹിന്ദു പെണ്‍കുട്ടികളെ  തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്ക് മതം മാറ്റിയെന്ന ആരോപണത്തില്‍ പാകിസ്ഥാന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നും കുടിയേറിയ സിന്ധ് സ്വദേശികളായ ഹിന്ദു പെണ്‍കുട്ടികളെ ഹോളിയുടെ തലേ ദിവസം തട്ടിക്കൊണ്ട് പോയതായി ആരോപിച്ച് സഹോദരനാണ് രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പരാതിയില്‍ പറയുന്നു.

 ഖൊബ്ബര്‍  ഗോത്രത്തില്‍ ഉള്‍പ്പെട്ട ആളുകളാണ് സംഭവത്തിന് പിന്നിലെന്നാണ് ഹിന്ദുമത നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടികളുടേതായി പുറത്ത് വന്ന വിഡിയോയില്‍ ' സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് മാറിയതാണെന്നും ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.

സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടതായി പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് ചൗധരി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. ഇത് പാകിസ്ഥാന്റെ കുറ്റസമ്മതമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞതോടെ ഇത് മോദിയുടെ ഇന്ത്യയല്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പാകിസ്ഥാനെ പഠിപ്പിക്കേണ്ടതില്ലെന്നും ചൗധരി ട്വിറ്ററില്‍ തിരിച്ചടിച്ചു. പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനോടാണ് താന്‍ റിപ്പോര്‍ട്ട് തേടിയതെന്നും അതില്‍ കയറി പിടിക്കുന്നത് പാകിസ്ഥാന്റെ കയ്യില്‍ കുഴപ്പമുള്ളത് കൊണ്ടാണെന്നും  സുഷമാ സ്വരാജ് തിരിച്ചടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com