അരുണാചലും തായ്വാനും ചൈനയില്‍ നിന്ന് ഒഴിവാക്കി; നശിപ്പിച്ചത് 30,000 മാപ്പുകള്‍

 തെക്കന്‍ തിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ വാദം. ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശ്  തെക്കന്‍ തിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ വാദം. ഇന്ത്യന്‍ നേതാക്കള്‍ അരുണ
അരുണാചലും തായ്വാനും ചൈനയില്‍ നിന്ന് ഒഴിവാക്കി; നശിപ്പിച്ചത് 30,000 മാപ്പുകള്‍

ബെയ്ജിങ്: അരുണാചല്‍ പ്രദേശും തായ്വാനും ചൈനയില്‍ നിന്ന് ഒഴിവാക്കി ചിത്രീകരിച്ച 30,000 ലോക ഭൂപടങ്ങള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ രണ്ട് പ്രദേശങ്ങളും ചൈനയുടേതാണെന്നും അത് മറ്റ് രാജ്യങ്ങളുടെ ഭാഗമാക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഭൂപടങ്ങള്‍ നശിപ്പിക്കാനുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. തെറ്റായ ഭൂപടങ്ങള്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നതായി ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

 തെക്കന്‍ തിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ വാദം. ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതില്‍ അതുകൊണ്ട് തന്നെ പലപ്പോഴും ചൈന എതിര്‍പ്പ് ഉയര്‍ത്താറുമുണ്ട്.  എന്നാല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെന്നും പ്രത്യേകിച്ച് അരുണാചല്‍പ്രദേശെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 21 വട്ടമേശ സമ്മേളനങ്ങള്‍ എങ്കിലും അരുണാചല്‍ പ്രദേശ് വിഷയം സംസാരിക്കുന്നതിനായി ഇന്ത്യയും ചൈനയും വിൡച്ചിട്ടുണ്ട്. പക്ഷേ ഇരു രാജ്യങ്ങളും സ്വന്തംവാദങ്ങളില്‍ ഉറച്ച് നിന്നതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു.

തായ്വാന്‍ ദ്വീപും സ്വന്തമാണ് എന്നാണ് ചൈനയുടെ വാദം. ഭൂപടങ്ങളില്‍ തായ്വാനെ പ്രത്യേക രാജ്യമായാണ് രേഖപ്പെടുത്തിയിരുന്നത്. ലോകരാജ്യങ്ങള്‍ ഇക്കാര്യം അംഗീകരിച്ചതാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്‍മേല്‍ യാതൊരു വിധ കൈകടത്തലുകളും അംഗീകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com