ചെളിക്കുളത്തിൽ പൂണ്ട് ദിവസങ്ങളോളം കുടുങ്ങിക്കിടന്ന ആറ് കുട്ടിയാനകളെ രക്ഷിച്ചു (വിഡിയോ)

കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഒരു ആന തെന്നിവീണെങ്കിലും ഒടുവിൽ ആറും സുരക്ഷിതമായി പുറത്തുകടന്നു
ചെളിക്കുളത്തിൽ പൂണ്ട് ദിവസങ്ങളോളം കുടുങ്ങിക്കിടന്ന ആറ് കുട്ടിയാനകളെ രക്ഷിച്ചു (വിഡിയോ)

ബാങ്കോക്ക്: തായ്‍ലന്‍ഡില്‍ ചെളിക്കുളത്തില്‍ വീണ ആറ് കുട്ടിയാനകളെ വനപാലകർ രക്ഷിച്ചു. കുളത്തില്‍ നിന്ന് കയറാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന ആനകളെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്. 

പട്രോളിങ് നടത്തുന്നതിനിടയിലാണ് ചെളിയിൽ കുടുങ്ങിക്കിടന്ന ആനക്കുഞ്ഞുങ്ങൾ റേഞ്ചർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ടോടെ ആനക്കുഞ്ഞുങ്ങളെ കണ്ടെങ്കിലും രക്ഷാപ്രവർത്തനം സാധ്യമല്ലാതിരുന്നതിനാൽ ഒരു സംഘം റേഞ്ചർമാർ ആനകൾക്ക് കാവലിരുന്നു. പിറ്റേ ദിവസം രാവിലെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെളിക്കുളത്തിൽ നിന്ന് പുറത്തേക്ക് കടക്കാൻ വഴി വെട്ടിയൊരുക്കി നൽകുകയായിരുന്നു ഇവർ. 

ആനകൾ ഒന്നൊന്നായി പുറത്തേക്ക് വരുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചെളിക്കുളത്തില്‍ നിന്ന് പുറത്തികടക്കാന്‍ ശ്രമിക്കുന്ന ആനക്കുഞ്ഞുങ്ങളെ റേഞ്ചര്‍മാര്‍ ചുറ്റും നിന്ന് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം. കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഒരു ആന തെന്നിവീണെങ്കിലും ഒടുവിൽ ആറും സുരക്ഷിതമായി പുറത്തുകടന്നു. കരയിലെത്തിയ ആനക്കൂട്ടം കാട്ടിലേക്ക് പോകുന്നതും മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com