മ്യൂണിക്കില്‍ ഇന്ത്യക്കാരന്‍ കത്തിക്കുത്തേറ്റ് മരിച്ചു; ഭാര്യയ്ക്കും പരിക്ക്

ഇയാളുടെ ഭാര്യ സ്മിതയ്ക്കും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  2016 ലാണ് പ്രശാന്ത് എയര്‍ബസ് ഹെലികോപ്‌ടേഴ്‌സില്‍ ജോലിയ്ക്കായി ജര്‍മ്മനിയില്‍ എത്തിയത്. 
മ്യൂണിക്കില്‍ ഇന്ത്യക്കാരന്‍ കത്തിക്കുത്തേറ്റ് മരിച്ചു; ഭാര്യയ്ക്കും പരിക്ക്

ന്യൂഡല്‍ഹി :  ജര്‍മ്മന്‍ നഗരമായ മ്യൂണിക്കില്‍ ഇന്ത്യാക്കാരന്‍ കത്തിക്കുത്തേറ്റ് മരിച്ചു.  കര്‍ണാടക സ്വദേശിയായ പ്രശാന്ത് ബസാറൗര്‍ എന്നയാളാണ്  കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സ്മിതയ്ക്കും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കുടിയേറ്റക്കാരനാണ് അക്രമിയെന്നും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊല്ലപ്പെട്ട പ്രശാന്തിന്റെ സഹോദരന് മ്യൂണിക്കിലെത്താന്‍ വേണ്ട സൗകര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം ചെയ്ത് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സാക്ഷി, ശ്ലോക് എന്നിങ്ങനെ രണ്ട് മക്കളാണ് പ്രശാന്ത്- സ്മിത ദമ്പതിമാര്‍ക്കുള്ളത്. ഇവരുടെ താത്കാലിക ചുമതല ജര്‍മ്മനിയിലെ ഇന്ത്യന്‍ മിഷന്‍ ഓഫീസ് ഏറ്റെടുത്തിട്ടുണ്ടെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

 അക്രമത്തിന്റെ കാരണമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. 2016 ലാണ് പ്രശാന്ത് എയര്‍ബസ് ഹെലികോപ്‌ടേഴ്‌സില്‍ ജോലിയ്ക്കായി ജര്‍മ്മനിയില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com