136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ വീണു ; യാത്രക്കാർ രക്ഷപ്പെട്ടു; ഒഴിവായത് വൻദുരന്തം

ഫ്ലോറിയ ജാക്സൺ വില്ലയ്ക്ക് സമീപത്തെ സെന്റ് ജോൺസ് നദിയിലേക്കാണ് വിമാനം വീണത്
136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ വീണു ; യാത്രക്കാർ രക്ഷപ്പെട്ടു; ഒഴിവായത് വൻദുരന്തം

വാഷിംഗ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ 136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ വീണു. മിയാമി ഇന്റർനാഷണലിന്റെ ബോയിംഗ് 737  വിമാനമാണ് അപകടത്തിൽപ്പെട്ടത്.  ഫ്ലോറിയ ജാക്സൺ വില്ലയ്ക്ക് സമീപത്തെ സെന്റ് ജോൺസ് നദിയിലേക്കാണ് വിമാനം വീണത്. ലാൻഡിം​ഗിനിടെയാണ് അപകടമുണ്ടായത്.

വിമാനം നദിയിൽ മുങ്ങിയിട്ടില്ലെന്നും. വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും ജാക്സൺവില്ല മേയർ അറിയിച്ചു. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം, ജാക്സൺവില്ല നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് വീഴുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9.40നായിരുന്നു സംഭവം.

മിയാമി എയർ ഇന്റർനാഷണലിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്. യു.എസ് സൈന്യത്തിനായി ചാർട്ട് ചെയ്ത വിമാനമായിരുന്നു ബോയിംഗ് 737. വിമാനത്തിൽ നിന്ന് ഇന്ധനം പുറത്തേക്ക് കടക്കാതിരിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com