വി​ദ്യാർത്ഥികൾക്ക് ന​ഗ്നചിത്രങ്ങൾ അയച്ചു, സെക്സിന് ക്ഷണിച്ചു; അധ്യാപിക പിടിയിൽ

കൗമാരക്കാരായ കുട്ടികളെ ലൈം​ഗികബന്ധത്തിന് ഇവർ ക്ഷണിക്കുകയും ചെയ്തു
വി​ദ്യാർത്ഥികൾക്ക് ന​ഗ്നചിത്രങ്ങൾ അയച്ചു, സെക്സിന് ക്ഷണിച്ചു; അധ്യാപിക പിടിയിൽ

ന്യൂയോർക്ക്: വിദ്യാർത്ഥികൾക്ക് നഗ്‌നചിത്രങ്ങൾ അയച്ചു കൊടുത്ത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ച അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ വിർജീനിയയിലെ ലീസ്ബർഗിലാണ് സംഭവം. 25കാരിയായ ഏലിസൺ ബ്രിയലാണ് അറസ്റ്റിലായത്. ഒരേസമയം മൂന്ന് വിദ്യാർത്ഥികൾക്കാണ് ഇവർ സ്വന്തം ന​ഗ്നചിത്രങ്ങൾ അയച്ചുകൊടുത്തത്. തുടർന്ന് കൗമാരക്കാരായ കുട്ടികളെ ലൈം​ഗികബന്ധത്തിന് ഇവർ ക്ഷണിക്കുകയും ചെയ്തു. 

ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളിൽ മാർക്കറ്റിംഗ് അദ്ധ്യാപികയായിരുന്നു എലിസൺ.  2017 ആഗസ്ത് മാസമാണ് എലിസൺ ഇവിടെ അദ്ധ്യാപികയായി എത്തിയത്. മൂന്ന് മാസത്തിന് ശേഷമാണ് ഇവർ വിദ്യാർത്ഥികൾക്ക് നിരന്തരം ചിത്രങ്ങൾ അയക്കാൻ തുടങ്ങിയത്. 2017 നവംബർ മുതൽ 2018 നവംബർ വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

16 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കും 17 വയസ്സുള്ള ഒരു വിദ്യാർത്ഥിക്കുമാണ് ചിത്രങ്ങൾഅയച്ചത്. അടി വസ്ത്രങ്ങൾ മാത്രമുള്ള ചിത്രങ്ങൾക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അയച്ചതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്. തുടർന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഇവർക്ക് 2500 ഡോളറിന്റെ ബോണ്ടിൽ ജാമ്യം അനുവദിച്ചു. 2018 നവംബറിൽ തന്നെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com