ശുദ്ധീകരിക്കാത്ത സിറിഞ്ച്; പാകിസ്താനില്‍ 90 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്നു, ചികിത്സിച്ച ഡോക്ടര്‍ക്കും എച്ച്‌ഐവി

65 കുട്ടികള്‍ ഉള്‍പ്പെടെ തൊണ്ണൂറോളം പേരിലേക്കാണ് എച്ച്‌ഐവി ബാധ പടര്‍ന്നത്
ശുദ്ധീകരിക്കാത്ത സിറിഞ്ച്; പാകിസ്താനില്‍ 90 പേര്‍ക്ക് എച്ച്‌ഐവി പകര്‍ന്നു, ചികിത്സിച്ച ഡോക്ടര്‍ക്കും എച്ച്‌ഐവി

ഇസ്ലാമാബാദ്: ശുദ്ധീകരിക്കാത്ത സിറിഞ്ച് ഉപയോഗിച്ചത് വഴി പാകിസ്താനില്‍ നിരവധി പേര്‍ക്ക് എച്ച്‌ഐവി ബാധയേറ്റതായി റിപ്പോര്‍ട്ട്. 65 കുട്ടികള്‍ ഉള്‍പ്പെടെ തൊണ്ണൂറോളം പേരിലേക്കാണ് എച്ച്‌ഐവി ബാധ പടര്‍ന്നത്. സംഭവം പുറത്തറിഞ്ഞതോടെ സംഭവവുമായി ബന്ധപ്പെട്ട ഡോക്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

അറസ്റ്റിലായ ഡോക്ടറും എച്ച്‌ഐവി ബാധിതനാണ് എന്ന് പരിശോധനയില്‍ കണ്ടെത്തി. ലര്‍കാന നഗരപരിധിയില്‍ താമസിക്കുന്ന 18 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതാണ് ആദ്യം കണ്ടെത്തിയത്. ഇതോടെ കുട്ടികളുടെ രക്ഷിതാക്കളുടെ രക്തവും അധികൃതര്‍ പരിശോധിച്ചു. എന്നാല്‍ ഇവരില്‍ എച്ച്‌ഐവിയില്ലെന്ന് കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. 

എച്ച്‌ഐവി ബാധ വ്യാപകമായി കണ്ടെത്തിയ മേഖലയില്‍ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. എച്ച്‌ഐവി പ്രതിരോധത്തില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com