കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഹാരി; മേഗന്‍ സുഖമായിരിക്കുന്നു ( വീഡിയോ) 

ഇംഗ്ലണ്ടിനെ ആഹ്‌ളാദത്തിലാഴ്ത്തിയാണ് ആ വാര്‍ത്ത പുറത്തു വന്നത്
കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഹാരി; മേഗന്‍ സുഖമായിരിക്കുന്നു ( വീഡിയോ) 

ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളിനും ആണ്‍കുഞ്ഞ്.ഇംഗ്ലണ്ടിനെ ആഹ്‌ളാദത്തിലാഴ്ത്തിയാണ് ആ വാര്‍ത്ത പുറത്തു വന്നത്.
 രാജാവിന്റെ പദവിയിലേക്കുള്ള ഊഴത്തില്‍ ഏഴാമനായിരിക്കും ഹാരിയുടെയും മേഗന്റെയും മകന്‍. ഹാരി രാജകുമാരന്‍ തന്നെയാണ് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവിവരം പുറത്തു വിട്ടത്. തൊട്ടുപിന്നാലെ സസക്‌സ് കൊട്ടാരത്തില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പും പുറത്തുവന്നു. 

 ഹാരി  മേഗന്‍ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. 3.2 കിലോ തൂക്കമുണ്ട് കുഞ്ഞിന്. 'പൂര്‍ണ ആരോഗ്യവാന്‍. സുഖപ്രസവമായിരുന്നു. മേഗനും സുഖമായിരിക്കുന്നു.'- ഹാരി പറഞ്ഞു.

'അങ്ങനെ ഒരു ആണ്‍കുഞ്ഞ് വന്നു, ചിരിച്ചുകൊണ്ട് ഹാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്നാണിത്. ഓരോ സ്ത്രീയും കുഞ്ഞിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നമുക്കൊരിക്കലും ചെയ്യാന്‍ കഴിയാത്തതാണ്. ഞങ്ങളുടെ ഈ നല്ല നിമിഷങ്ങളില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, സന്തോഷം.'-ഹാരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com