ഏറ്റവും വലിയ വിമാന വാഹിനിക്കപ്പല്‍ ചൈന രഹസ്യമായി നിര്‍മ്മിക്കുന്നുവെന്ന് പെന്റഗണ്‍; വിവരം ലഭിച്ചത് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന്‌ 

ഏപ്രില്‍ മാസം അവസാനത്തോടെ കൂറ്റന്‍ വിമാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചുവെന്നാണ് പെന്റഗണ്‍ സംശയിക്കുന്നത്. പക്ഷേ ഇത് സാധൂകരിക്കുന്ന ഉപഗ്രഹചിത്രങ്ങളൊന്നും പുറത്ത് വിട്ടിട്ടുമില്ല.
ഫോട്ടോ കടപ്പാട്: റോയിട്ടേഴ്‌സ്‌
ഫോട്ടോ കടപ്പാട്: റോയിട്ടേഴ്‌സ്‌

ഹോങ്കോങ്: ലോകത്തിലേക്കും ഏറ്റവും വലിയ വിമാന വാഹിനിക്കപ്പല്‍
ചൈന അതീവ രഹസ്യമായി നിര്‍മ്മിക്കുന്നുവെന്ന് പെന്റഗണിന്റെ റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങളെ  സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കപ്പല്‍
നിര്‍മ്മിക്കുന്നതെന്നും അഭ്യൂഹമുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ പഠനത്തിനൊടുവിലാണ് പെന്റഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിങ്ക്ടാങ്ക് ഈ വിവരം പുറത്ത് വിട്ടത്. ജിയാങ്ഗ്നന്‍ ഷിപ് യാര്‍ഡിന് സമീപം ആറ് മാസമായി വലിയ കപ്പല്‍ നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി വന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ യുഎസ് പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ചൈന ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഏപ്രില്‍ മാസം അവസാനത്തോടെ കൂറ്റന്‍ വിമാന വാഹിനിക്കപ്പലിന്റെ നിര്‍മ്മാണം ആരംഭിച്ചുവെന്നാണ് പെന്റഗണ്‍ സംശയിക്കുന്നത്. പക്ഷേ ഇത് സാധൂകരിക്കുന്ന ഉപഗ്രഹചിത്രങ്ങളൊന്നും പുറത്ത് വിട്ടിട്ടുമില്ല. സ്വന്തമായി പടുകൂറ്റന്‍ വിമാനം നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം സൈനിക ഏകീകരണത്തിന്റെ ഭാഗമായാണ് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിലയിരുത്തുന്നത്. യാങ്‌സി നദിയുടെ തീരത്തും  കപ്പലിന്റെ ഒരുഭാഗം നിര്‍മ്മിക്കുന്നതായും ഇതിനായുള്ള ലോഹങ്ങളുടെ ഫേബ്രിക്കേഷന്‍ നടത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

പെന്റഗണ്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ മൂന്നാമത്തെ തദ്ദേശിയ വിമാന വാഹിനിക്കപ്പലാണ്‌ ചൈന നിര്‍മ്മിക്കുന്നത്. ഏഷ്യയിലെ പരമോന്നത വ്യോമശക്തിയായി മാറുന്നതിന്റെ മുന്നൊരുക്കമാണിതെന്നും ഇന്ത്യയെും ജപ്പാനെയും മറികടക്കുമെന്നും റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com