മഹാത്മാ ഗാന്ധിക്ക് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിക്കണമെന്ന് ആവശ്യം

കോണ്‍ഗ്രഷണല്‍ സുവര്‍ണ മെഡല്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് സമ്മാനിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം
മഹാത്മാ ഗാന്ധിക്ക് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം സമ്മാനിക്കണമെന്ന് ആവശ്യം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ കോണ്‍ഗ്രഷണല്‍ സുവര്‍ണ മെഡല്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് സമ്മാനിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം. മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികം ലോകമെങ്ങും ആഘോഷിക്കാനിരിക്കെയാണ് പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രചോദനാത്മകമായ നേതൃത്വ മികവുള്ള നേതാവാണ് മഹാത്മാ ഗാന്ധിയെന്നും അംഹിസാ സിദ്ധാന്തം പ്രചരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും പ്രതിനിധി സഭാംഗം കരോലിന്‍ മലോനി കഴിഞ്ഞ സെപ്റ്റംബറില്‍ സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുമായുള്ള ബന്ധം പല തരത്തില്‍ സാധ്യമാക്കിയിരുന്ന ഗാന്ധി അമേരിക്കന്‍ ജനതയേയും ലോകത്തെ തന്നെയും ഏറെ സ്വാധീനിച്ച നേതാവാണ്. ആ നിലയില്‍ ഗാന്ധിക്ക് സുവര്‍ണ പുരസ്‌കാരം നല്‍കണമെന്ന് അവര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. 

മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം ലോക നേതാക്കന്‍മാരായിരുന്ന നെല്‍സണ്‍ മണ്ഡേലയേയും മാര്‍ടിന്‍ ലൂതര്‍ കിങിനെയുമൊക്കെ ആകര്‍ഷിച്ചിരുന്നു. ഇരുവര്‍ക്കും ഈ പുരസ്‌കാരം നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. ഇരുവരേയും സ്വാധീനിച്ച നേതാവായിരുന്നു ഗാന്ധി എന്നതിനാല്‍ മഹാത്മാ ഗാന്ധിക്ക് നിര്‍ബന്ധമായും ഈ പുരസ്‌കാരം നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com