സഭയിലെ ലൈംഗിക പീഡന പരാതി: മാര്‍ഗനിര്‍ദേശങ്ങളുമായി മാര്‍പാപ്പ

കത്തോലിക്ക സഭയിലെ പരാതികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനെ വത്തിക്കാനെ അറിയിക്കണം.
സഭയിലെ ലൈംഗിക പീഡന പരാതി: മാര്‍ഗനിര്‍ദേശങ്ങളുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ പീഡനപരാതികള്‍ അന്വേഷിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്ക സഭയിലെ പരാതികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനെ വത്തിക്കാനെ അറിയിക്കണം. എല്ലാ രൂപതകളിലും പരാതികള്‍ സ്വീകരിക്കാന്‍ സംവിദാനമിണ്ടാകണമെന്ന് മാര്‍പാപ്പ നിര്‍ദേശം നല്‍കി. 

വിശ്വാസികള്‍ക്ക് നിര്‍ഭയമായി പരാതി നല്‍കാന്‍ അവസരമൊരുക്കണമെന്നും മാര്‍പാപ്പയുടെ നിര്‍ദേശമുണ്ട്. പീഡന പരാതി ഉയര്‍ന്നാല്‍ 90 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

മാത്രമല്ല, പരാതിപ്പെടുന്നവരോട് പ്രതികാര നടപടികള്‍ പാടില്ല. പീഡന പരാതികളറിഞ്ഞാല്‍ കന്യാസ്ത്രീകളും പുരോഹിതരും മേലധികാരികളെ അറിയിക്കണമെന്നും അതാത് രാജ്യങ്ങളിലെ നിയമങ്ങളെ ബഹുമാനിച്ചുവേണം നടപടികള്‍ കൈക്കൊള്ളാനെന്നും മാര്‍പാപ്പ നിര്‍ദ്ദേശത്തില്‍ പറയുന്നു.

നേരത്തെ തന്നെ കത്തോലിക്കാ സഭയിലെ പീഡനപരാതികള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പീഡന പരാതികളില്‍ സഭയില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങളുണ്ടാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com