പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു

ഗവധാറിലെ പഞ്ചനക്ഷത്ര ഹോട്ടലായ പോള്‍ കോണ്ടിനെന്റിലാണ് ഭീകരാക്രമണം നടന്നത് - ഹോട്ടലിലെ ഭൂരിഭാഗം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്
പാക്കിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്താനിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുനേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗദ്വാറിലെ പീല്‍ കോണ്ടിനന്റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ആയുധങ്ങളുമായി ഇരച്ചു കയറിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.ഹോട്ടലില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരെയും സുരക്ഷിതരായി ഒഴിപ്പിച്ചുവെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നു. ഹോട്ടലിലെ ഒരു നിലയിലാണ് ഭീകരര്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. വൈകീട്ട് 4.50 ഓടെയാണ് ഭീകരര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറിയത്.

പാകിസ്താനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമാണ് ഗദ്വാര്‍. ഇവിടുത്തെ തുറമുഖ വികസനം ചൈനയുടെ സാമ്പത്തിക സഹായത്തോടെയാണ് പുരോഗമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com