ഇതിനൊക്കെ മരുന്നുണ്ട്; 'സെക്‌സ് സ്‌ട്രൈക്കി'ന് ആഹ്വാനം ചെയ്ത് മീ ടൂ ക്യാമ്പെയിന്‍ നായിക

മിലാനോയുടെ 'സെക്‌സ് സ്‌ട്രൈക്ക്' ആഹ്വാനം ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇതിനൊക്കെ മരുന്നുണ്ട്; 'സെക്‌സ് സ്‌ട്രൈക്കി'ന് ആഹ്വാനം ചെയ്ത് മീ ടൂ ക്യാമ്പെയിന്‍ നായിക


ടെക്‌സസ്‌: സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ നിയമപരമായ അധികാരം കിട്ടുന്നത് വരെ പുരുഷന്‍മാര്‍ക്ക് ലൈംഗിക ബന്ധം നിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് 'മീ ടൂ' ക്യമ്പെയിന്‍ നായിക അലീസ മിലാനോ. ഗര്‍ഭഛിദ്രം നിയമ വിരുദ്ധമാക്കാനുള്ള ജോര്‍ജിയയുടെ തീരുമാനത്തിനെതിരെ സെക്‌സ് സ്‌ട്രൈക്ക് നടത്താനാണ് ഹോളിവുഡ് താരം സ്ത്രീകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗര്‍ഭധാരണത്തിന്റെ റിസ്‌ക് സ്ത്രീകളിലേക്ക് മാത്രമായി ഒതുക്കുന്നത് ശരിയല്ലെന്നും അവര്‍ പറയുന്നു. 

സന്താനോത്പാദനത്തിനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ മായ്ക്കപ്പെടുകയാണ്. സ്വന്തം ശരീരങ്ങളുടെ മേല്‍ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നത് വരെ 'ഗര്‍ഭം ധരിക്കാനുള്ള റിസ്‌ക് ' സ്ത്രീകള്‍ എടുക്കേണ്ടതില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായ അവകാശം തിരികെ കിട്ടുന്നത് വരെ സെക്‌സ് ചെയ്യില്ലെന്ന് എന്നോടൊപ്പം തീരുമാനിക്കൂ എന്നായിരുന്നു സെക്‌സ് സ്‌ട്രൈക്ക് എന്ന ഹാഷ്ടാഗോടെ താരം ട്വീറ്റ് ചെയ്തത്.

മിലാനോയുടെ സെക്‌സ് സ്‌ട്രൈക്ക് ആഹ്വാനം ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഗര്‍ഭധാരണം നടന്ന് ആറാഴ്ചയ്ക്കുള്ളിലുള്ള ഛിദ്രമാണ് നിയമം മൂലം അമേരിക്കയിലെ ജോര്‍ജിയ നിരോധിച്ചത്. ഇതോടെ യുഎസില്‍ ഈ നിയമം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമായി ജോര്‍ജിയ.

കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് പോപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ജോര്‍ജിയ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ 'ഹാര്‍ട്ട് ബീറ്റ് ' ബില്‍ പാസാക്കിയത്. ജോര്‍ജിയന്‍ ഗവര്‍ണര്‍ ബ്രിയന്‍ കെംപ് ചൊവ്വാഴ്ച ഒപ്പുവച്ചതോടെ മുന്‍കാല പ്രാബല്യത്തോടെ നിയമം നിലവില്‍ വന്നിരുന്നു. ഇതോടെയാണ് വ്യാപക പ്രതിഷേധമുയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com