മൂക്കുംകുത്തി താഴേക്ക് ! പക്ഷേ സുരക്ഷിതം ; മുൻചക്രം അപകടത്തിലായ വിമാനം നിലത്തിറക്കി, പൈലറ്റിന് പ്രശംസ (വിഡിയോ)

89 യാത്രക്കാരുമായി യാം​ഗൂണിൽ നിന്ന്  മണ്ടാലെ വിമാനത്താവളത്തിലേക്ക് എത്തിയ വിമാനമാണ് സാഹസിക ലാൻഡിങ് നടത്തിയത്
മൂക്കുംകുത്തി താഴേക്ക് ! പക്ഷേ സുരക്ഷിതം ; മുൻചക്രം അപകടത്തിലായ വിമാനം നിലത്തിറക്കി, പൈലറ്റിന് പ്രശംസ (വിഡിയോ)

മ്യാൻമർ : ലാൻഡിങിന് തൊട്ട് മുമ്പ് വിമാനത്തിന്റെ മുൻചക്രം പ്രവർത്തനരഹിതമായിട്ടും സാഹസികമായി പൈലറ്റ് നിലത്തിറക്കി. 89 യാത്രക്കാരുമായി യാം​ഗൂണിൽ നിന്ന്  മണ്ടാലെ വിമാനത്താവളത്തിലേക്ക് എത്തിയ വിമാനമാണ് സാഹസിക ലാൻഡിങ് നടത്തിയത്. ക്യാപ്ടൻ മിയാത് മൊയ് ഒങിന്റെ സംയമനത്തിനും സമയോചിത ഇടപെടലിനും നന്ദി പറയുകയാണ് ലോകം. 

ഒങ് പറത്തിയിരുന്ന എംപറർ 190 വിമാനം റൺവേയിലേക്ക് ഇറങ്ങുന്നതിന് മുമ്പാണ് മുൻചക്രം പണിമുടക്കിയത്. ചക്രം വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധിച്ചില്ല. ഇതേത്തുടർന്ന് അടിയന്തരനടപടിക്ക് ഒങ് തയ്യാറാവുകയായിരുന്നു. വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു. നിലത്തേക്കിറക്കിയ വിമാനം മൂക്ക് നിലത്ത് മുട്ടുന്നതിന് മുമ്പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ച് ഇറക്കുകയായിരുന്നു. റൺവേയിൽ നിന്ന് അൽപം തെന്നിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 

അതിസാഹസികമായി യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഒങിനെ പ്രശംസിക്കുകയാണ് അധികൃതരും സമൂഹ മാധ്യമങ്ങളും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com