കാര്‍ 'ഓട്ടോ മോഡി'ലിട്ട് ലൈംഗികബന്ധം ; നടിയും കാര്‍ കമ്പനി ഉടമയും വിവാദത്തില്‍

തനിയെ ഓടുന്ന ടെസ്‌ല കാറില്‍ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു നടി ദൃശ്യങ്ങള്‍ പങ്കുവച്ചത്
കാര്‍ 'ഓട്ടോ മോഡി'ലിട്ട് ലൈംഗികബന്ധം ; നടിയും കാര്‍ കമ്പനി ഉടമയും വിവാദത്തില്‍

സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ അത്ര പരിചിതമായിട്ടില്ല. എന്നാല്‍ സെല്‍ഫ് ഡ്രൈവിംഗ് വാഹനം ഇപ്പോള്‍ വാര്‍ത്തകലില്‍ നിറഞ്ഞിരിക്കുകയാണ്. കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് നടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച സംഭവമാണ് വന്‍ ചര്‍ച്ചയായത്. 

ഇലക്ട്രിക്ക് വാഹന രാജാവായ ടെസ്‌ലയിലാണ് പോണ്‍ നടി ടെയ് ലര്‍ ജാക്‌സണ്‍ ഡ്രൈവിംഗ് സീറ്റില്‍ യുവാവുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. ഒരു പോണ്‍ വെബ്‌സൈറ്റില്‍ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെ വീഡിയോ അപ് ലോഡ് ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. 

തനിയെ ഓടുന്ന ടെസ്‌ല കാറില്‍ വച്ച് തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ആണന്നു വ്യക്തമാക്കിയായിരുന്നു ടെയ്‌ലര്‍ ജാക്‌സണ്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. വീഡിയോ വൈറലായതിനൊപ്പം വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നു. ഓട്ടോണസ് വാഹനങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ബലംപകരുന്നതാണ് വീഡിയോ എന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. 

ഇതിനിടെ ടെസ് ല കമ്പനി ഉടമ ഇലോണ്‍ മസ്‌കും വിവാദത്തിന് ചൂടുപകര്‍ന്നു. ഓട്ടോപൈലറ്റ് മോഡ് ഉപയോഗിക്കുന്നതിനായി  സങ്കല്‍പിച്ചതിനേക്കാള്‍ കൂടുതല്‍ വഴികളുണ്ട് എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. നിരുത്തരവാദപരമായ ട്വീറ്റെന്ന് ആരോപിച്ച് നിരവധി പേരാണ് മസ്‌കിന്റെ ട്വീറ്റിനെതിരെ രംഗത്തുവന്നത്. 

വീഡിയോ അപ് ലോഡ് ചെയ്ത പോണ്‍ സൈറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ടെസ്‌ല എന്ന വാക്കാണ്. പിന്നാലെ പോണ്‍ സൈറ്റ് സെര്‍ച്ചില്‍ താന്‍ ടെസ് ലയെ ഒന്നാമതാക്കി എന്ന് നടി ടെയ്‌ലര്‍ ജാക്‌സണ്‍ ട്വീറ്റും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com