ഇനി മുതല്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല; 99 വര്‍ഷം വരെ ശിക്ഷ; പ്രതിഷേധം

ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും
ഇനി മുതല്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല; 99 വര്‍ഷം വരെ ശിക്ഷ; പ്രതിഷേധം

അലബാമ: അമേരിക്കയിലെ അലബാമയില്‍ ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിക്കുന്ന ബില്‍ സെനറ്റ് പാസാക്കി. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും.ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്.

പത്തുമുതല്‍ തൊണ്ണൂറ്റി ഒന്‍പത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഗര്‍ഭഛിദ്രമെന്ന് നിയമത്തില്‍ പറയുന്നു. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് ഭേദഗതി നിര്‍ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളി. ആറ് മാസത്തിന് ശേഷം ഗവര്‍ണറുടെ ഒപ്പോടുകൂടി മാത്രമേ നിയമം നടപ്പില്‍ വരുകയുള്ളൂ.

നിയമനിര്‍മാണത്തിനെതിരെ ഒരു വിഭാഗം നിയമനടപടിക്കൊരുങ്ങുകയാണ്. ബില്ലിനെതിരയും അനുകൂലവുമായി ആളുകള്‍ രംഗത്തിറങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com