'രാഷ്ട്രീയ ഇസ്‌ലാമിനുള്ള മുന്നറിയിപ്പ്'; ഓസ്ട്രിയയില്‍ വിദ്യാലയങ്ങളില്‍ ശിരോവസ്ത്രത്തിന് നിരോധനം

പ്രാഥമിക വിദ്യാലയങ്ങളില്‍ കുട്ടികളുടെ തലമറയ്ക്കുന്ന ശിരോവസ്ത്രം നിരോധിച്ച് ഓസ്ട്രിയ.
'രാഷ്ട്രീയ ഇസ്‌ലാമിനുള്ള മുന്നറിയിപ്പ്'; ഓസ്ട്രിയയില്‍ വിദ്യാലയങ്ങളില്‍ ശിരോവസ്ത്രത്തിന് നിരോധനം

പ്രാഥമിക വിദ്യാലയങ്ങളില്‍ കുട്ടികളുടെ തലമറയ്ക്കുന്ന ശിരോവസ്ത്രം നിരോധിച്ച് ഓസ്ട്രിയ. ബുധനാഴ്ച ചേര്‍ന്ന എംപിമാരുടെ യോഗമാണ് തീരുമാനമെടുത്തത്. 

നിരോധനം രാഷ്ട്രീയ ഇസ്‌ലാമിനുള്ള ഒരു മുന്നറിയിപ്പാണെന്ന് ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയുടെ വിദ്യാഭ്യാസ വക്താവ് വെന്റലിന്‍ മൊയ്ല്‍സെര്‍ പറഞ്ഞു.പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതില്‍ നിനന്ന് തടയാനാണ് നിയമമെന്ന് മറ്റൊരു ഭരണ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി വിഷയത്തോട് പ്രതികരിച്ചു. 

സിഖ് കുട്ടികള്‍ ധരിക്കുന്ന തലപ്പാവും ജൂതര്‍ ഉപയോഗിക്കുന്ന തൊപ്പിയും നിരോധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന് എതിരെ ആസ്ട്രിയയിലെ മുസ്‌ലിം വിഭാഗം രംഗത്തു വന്നിട്ടുണ്ട്. വിഭജിച്ച് ഭരിക്കാനുള്ള സര്‍ക്കാരിന്റെ നാണംകെട്ട നടപടിയാണ് ഇതെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com