അല്‍പ്പവസ്ത്രം ധരിച്ച് പുരുഷന്‍മാരുടെ മടിയിലിരുന്ന് നൃത്തം ചെയ്ത് മുടിവെട്ടല്‍; വ്യത്യസ്തയായ ബാര്‍ബര്‍ (വീഡിയോ)

മുടിമുറിക്കാനെത്തുന്ന ആളുടെ മടിയില്‍ കയറിയിരുന്നു പ്രത്യേകതാളത്തില്‍ നൃത്തം വെച്ചാണ് ഈ യുവതിയുടെ മുടിമുറിക്കല്‍
അല്‍പ്പവസ്ത്രം ധരിച്ച് പുരുഷന്‍മാരുടെ മടിയിലിരുന്ന് നൃത്തം ചെയ്ത് മുടിവെട്ടല്‍; വ്യത്യസ്തയായ ബാര്‍ബര്‍ (വീഡിയോ)

ലോകത്ത് വിവിധ തരം ബാര്‍ബര്‍ ഷോപ്പുകള്‍ ഉണ്ട്. എന്നാല്‍ അമേരിക്കയിലെ ന്യൂ ജഴ്‌സിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കല്‍ രീതി കണ്ടാല്‍ മലയാളികള്‍ തീര്‍ത്തും പകച്ചുപോകും. മുടിമുറിക്കാനെത്തുന്ന ആളുടെ മടിയില്‍ കയറിയിരുന്നു പ്രത്യേകതാളത്തില്‍ നൃത്തം വെച്ചാണ് ഈ യുവതിയുടെ മുടിമുറിക്കല്‍.

പെന്നി ലീ എന്ന ബാര്‍ബറാണ് വ്യത്യസ്ത രീതിയില്‍ ആളുകളുടെ മുടിമുറിക്കുന്നത്. ചുവന്ന കുട്ടിനിക്കറും അതിന് താഴെ ഒരു ഫിഷ്‌നെറ്റും ബ്ലാക്ക് ഹൈഹീലുമാണ് ഈ യുവതിയുടെ വേഷം.വളരെ അനുസരണയോടെ, തലയൊന്നും അനക്കാതെയാണ് പെന്നിയുടെ മുന്നില്‍ എല്ലാവരും മുടി വെട്ടാന്‍ ഇരിക്കുക. 

ഇന്‍സ്റ്റഗ്രാം താരമായ മൈക്ക് രുഗയാണ് പെന്നിയുടെ ഈ വ്യത്യസ്തമായ 'മുടി വെട്ടല്‍' സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ പോരാണ് ആളുകളാണ്മൈക്ക് രുഗയെ പിന്തുടരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com