സ്‌നേഹത്തിന്റെ മഹാവിരുന്ന്; ദുബൈയില്‍ ഒരുദിവസം 2,500പേര്‍ക്ക് ഇഫ്താര്‍ ഒരുക്കി കെഎംസിസി 

റംസാന്‍ കാലത്ത് ദുബൈയില്‍ ദിവസവും 2,500പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി കെഎംസിസി (കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍).
ചിത്രത്തിന് കടപ്പാട്: ഗള്‍ഫ് ന്യൂസ്‌
ചിത്രത്തിന് കടപ്പാട്: ഗള്‍ഫ് ന്യൂസ്‌

ദുബൈ: റംസാന്‍ കാലത്ത് ദുബൈയില്‍ ദിവസവും 2,500പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി കെഎംസിസി (കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍). 210 വോളന്റിയര്‍മാര്‍ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2012 മുതലാണ് ഇഫ്താര്‍ ആരംഭിക്കുന്നത്. അന്ന് 1,500പേര്‍ക്ക് മാത്രമേ നല്‍കിയിരുന്നുള്ളു. ഓരോ വര്‍ഷവും ഇഫ്താറിന് എത്തുന്ന ആളുകളുടെ എണ്ണം കൂടിവന്നു. വോളന്റിയര്‍മാരാണ് വിജയകമായ നടത്തിപ്പിന്റെ നെടുംതൂണ്‍-കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം പറയുന്നു. വോളന്റിയര്‍മാരില്‍ കൂടുതലും ഡ്രൈവര്‍, എസി മെക്കാനിക്,ഓഫീസ് അസിസ്റ്റന്റുമാര്‍ ഒക്കെയാണ്. പക്ഷേ ബിസിന്‍സുകാരും മറ്റും ഒക്കെ കൂട്ടത്തിലുണ്ട്്. 

വോളന്റിയര്‍മാരെ കണ്ടെത്തല്‍ റംസാന്‍ മാസത്തിന് മുമ്പ് തന്നെ ആരംഭിക്കും. പുതിയ മെമ്പര്‍മാരെ ചേര്‍ക്കും. പഴയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ് പുതുക്കി നല്‍കും.ഒരുദിവസം ഭക്ഷണം വിതരണം ചെയ്യാന്‍ 150 വോളന്റിയര്‍മാര്‍ എങ്കിലും വേണ്ടിവരുമെന്ന് കെഎംസിസി പ്രസിഡന്റ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com